മാണി മൂന്ന് കോടി കൈക്കൂലി വാങ്ങിയത് നേരില്‍ കണ്ടെന്ന് പിസി ജോര്‍ജ്; വിജിലന്‍സ് കോടതിയില്‍ മാണിക്കെതിരെ കേസ് നല്‍കി പായ്ച്ചിറ നവാസ്

കെഎം മാണിക്ക് കുരുക്കായി പിസി ജോര്‍ജിന്റെ പ്രസ്താവന. മാണി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. ബാര്‍ കോഴയില്‍ ഉള്‍പ്പെടുന്ന തുക എറണാകുളം ജില്ലയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ബാര്‍ഹോട്ടല്‍ ഭാരവാഹികളുടെ കയ്യില്‍ നിന്നും വാങ്ങുന്നത് നേരിട്ട് കണ്ടെന്നാണ് പിസി ജോര്‍ജിന്റെ പ്രസ്താവന.

മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങുന്നതാണ് നേരിട്ട് കണ്ടതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഏത് അന്വേഷണ സംഘത്തിന്റെ മുന്നിലും പറയാമെന്നും പിസി പറയുന്നു. ഒരു കോടി രൂപ നല്‍കിയെന്ന മുന്‍ വിവാദത്തിലെ ബിജു രമേശും മൂന്ന് കോടി നല്‍കിയത് ശരിയാണെന്ന് ചര്‍ച്ചയില്‍ സമ്മതിച്ചു.

ഈ തുറന്ന് പറച്ചിലുകളുടെ വെളിച്ചത്തില്‍ മാണിക്കെതിരായ കൈക്കൂലി കേസ് അന്വേഷിക്കമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് പരാതി നല്‍കി. തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും ഫയല്‍ ചെയ്തും

payi1

payi2

payi3

Latest
Widgets Magazine