ശബരിമലയിലെ ഹീറോ യതീഷ് ചന്ദ്ര; പിണറായി തെരുവുഗുണ്ടയെന്ന് വിളിച്ച യതീഷ് ചന്ദ്രയെ അറിയാം…

ശബരിമല: മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ശബരിമലയാണ് എവിടെയും ചര്‍ച്ചാവിഷയം. എല്ലാ ദിവസവും സംഘര്‍ഷം നടക്കുന്ന, എപ്പോള്‍ എന്ത് നടക്കുന്നുവെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയാത്ത സ്ഥിതിയാണ് ശബരിമലയില്‍. അവിടെ ക്രമസമാധാനത്തിന് ചുമതലയുള്ളതാകട്ടെ തെരുവ് ഗുണ്ടയെന്ന് പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുള്ള യുവ ഐപിഎസുകാരന്‍ യതീഷ് ചന്ദ്രയ്ക്കാണ്. പണ്ട് വിമര്‍ശനങ്ങള്‍ ഏറെ കേട്ടിരുന്നെങ്കിലും ഇപ്പോള്‍ ഇടതിന്റെ കണ്ണിലുണ്ണിയാണ് ഈ പോലീസുകാരന്‍, സംഘികളുടെ കണ്ണിലെ കരടും.

yatheesh chandra
ശബരിമലയില്‍ മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് വന്നപ്പോള്‍ മുതലാണ് ബിജെപിക്കും സംഘപരിവാറിനും യതീഷ് ചന്ദ്രയോട് വെറുപ്പ് തോന്നുന്നത്. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാറിനേയും ബിജെപിയേയും ശബരിമലയില്‍ വരിഞ്ഞ് മുറുക്കുന്ന ഈ 33 കാരന്‍ 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ്. 2015ല്‍ അങ്കമാലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് സംഘര്‍ഷമുണ്ടായപ്പോള്‍ സമരക്കാരെ കയ്യേറ്റം ചെയ്തപ്പോള്‍ ഇവരുടെ ഹീറോ ആയിരുന്നു യതീഷ് ചന്ദ്ര.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

yatheesh chandra1
2015 ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കേയാണ് യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് ഇടതുപക്ഷം അങ്കമാലിയില്‍ നടത്തിയ ഉപരോധ സമരത്തില്‍ വഴിതടയാതെ യാത്രക്കാരെ കടത്തിവിടണമെന്ന് യതീഷ് ആവശ്യപ്പെട്ടു.എന്നാല്‍ സമരക്കാര്‍ ഇത് പാലിച്ചില്ല. ഇതോടെ യതീഷ് പ്രായഭേദമില്ലാതെ എല്ലാ സിപിഎം നേതാക്കളേയും തെരുവില്‍ ക്രൂരമായി കൈയ്യേറ്റം ചെയ്ത്. യതീഷിന്റെ പ്രവൃത്തികളുടെ വീഡിയോയും ചിത്രങ്ങളും മീഡിയയില്‍ നിറഞ്ഞതോടെ യതീഷ് ചന്ദ്ര ഭ്രാന്തന്‍ നായയെ പോലെയാണെന്നായിരുന്നു വിഎസ് അച്ചുതാനന്ദന്റെ വിമര്‍ശനം. അന്ന് തെരുവ് ഗുണ്ടയെന്ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

yatheesh chandra 2

പുതുവൈപ്പിനില്‍ ഗെയില്‍ സമരക്കാരെ ലാത്തി കൊണ്ട് നേരിട്ട നടപടിയും വലിയ വിവാദമായിരുന്നു. അന്ന് യതീഷിനെതിരെ കേരള ജനത തിരിഞ്ഞപ്പോള്‍ സംഘപരിവാര്‍ കൊണ്ടാടിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ വരെ പ്രശ്‌നത്തില്‍ ഇടപെട്ടു. അന്ന് യതീഷിന്റെ പരിധിയില്‍ അല്ല സമരം നടന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധ്‌പ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ നടന്ന ഓപ്പറേഷന് നേതൃത്വം നല്‍കിയത് യതീഷ് ആയിരുന്നു.സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ വിസ്താരത്തിനായി യതീഷിനെ വിളിച്ച് വരുത്തി. വിസ്താരത്തിനെത്തിയ ഏഴുവയസുകാരന്‍ അലന്‍ തന്റെ അച്ഛനെ തല്ലിയത് ഈ പോലീസാണെന്ന് യതീഷിന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്നാല്‍ കുട്ടിക്ക് മാറിപോയതാകാമെന്ന മറുപടിയായിരുന്നു യതീഷ് നല്‍കിയത്.

കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനാണ് യതീഷ്. ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ ശ്യമളയാണ് യതീഷിന്റെ ഭാര്യ.

Top