പള്‍സര്‍ സുനിയെ പിടികൂടിയ പോലീസ് സംഘത്തെ ആദരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ പിടികൂടിയ പോലീസ് സംഘത്തിന് ആദരം. പോലീസ് ഓഫിസേഴ്‌സ് അസോസിയേഷനാണ് ഇവരെ ആദരിച്ചത്. ചടങ്ങില്‍ നാല്‍പതിലേറെ പോലീസുകാര്‍ക്ക് ഉപഹാരം നല്‍കി. സംവിധായകന്‍ മേജര്‍ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൊച്ചി റേഞ്ച് ഐ.ജി പി.വിജയന്‍, ഡിസിപിമാരായ എ.ആര്‍ പ്രേം കുമാര്‍, യതീഷ് ചന്ദ്ര, എസിപി എം.ബിനോയ്, സെന്‍ട്രല്‍ സിഐ അനന്തലാല്‍,ഹില്‍പാലസ് സിഐ പി.എസ് ഷിജു, മട്ടാഞ്ചേരി എസ്‌ഐ വി.ജോഷി, കളമശ്ശേരി എസ്‌ഐ ഇ.വി ഷിബു നാല്‍പതോളം സിപിഒമാര്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേകം ട്രോഫികള്‍ നല്‍കി ആദരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top