കൊച്ചി മെട്രോ ആദ്യ സര്‍വീസ്. കന്നിയാത്രയ്ക്കായി ടിക്കറ്റെടുക്കാന്‍ വന്‍തിരക്ക്

കൊച്ചി:കാത്തിരിപ്പിനു വിരാമമിട്ട് കൊച്ചി മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയില്‍നിന്നും ആരംഭിച്ചു. മെട്രോയില്‍ ആദ്യയാത്ര ചെയ്യാന്‍ രാവിലെ അഞ്ചര മുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ ആളുകളുടെ നീണ്ട വരിയുണ്ടായിരുന്നു.രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയില്‍നിന്നും ആരംഭിച്ച യാത്രയില്‍ നിറഞ്ഞ ജനപങ്കാളിത്തമാണ് .

മെട്രോയില്‍ ആദ്യയാത്ര ചെയ്യാന്‍ രാവിലെ അഞ്ചര മുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ പൊതുജനങ്ങളുടെ നീണ്ട വരിയുണ്ടായിരുന്നു. കൊച്ചിക്കു പുറമേ ഇതര ജില്ലകളില്‍നിന്നുള്ളവരും മെട്രോയിലെ ആദ്യയാത്രയ്ക്കായി എത്തിയിരുന്നു. 5.45 മുതല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി.

ടിക്കറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം കാരണം ആദ്യ ട്രെയിനില്‍ തിരക്കു കുറവായിരുന്നു. രണ്ടാമത്തെ ട്രെയിന്‍, യാത്ര തുടങ്ങിയതു നിറയെ യാത്രക്കാരുമായാണ്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അതിരാവിലെതന്നെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയിരുന്നു.രാവിലെ 5.45 മുതല്‍ ടിക്കറ്റ് കൊടുത്തു തുടങ്ങി. ഔദ്യോഗിക സര്‍വീസിലെ കന്നിയാത്രയില്‍ പങ്കാളിയാകാന്‍ ടിക്കറ്റ് എടുക്കാനെത്തിയവരുടെ നീണ്ട ക്യൂവാണ് രാവിലെ മുതല്‍ ആലുവയിലും പാലാരിവട്ടത്തും അനുഭവപ്പെട്ടത്. രാവിലെ ആറ് മുതല്‍ പത്ത് വരെ സര്‍വീസുണ്ടാകും. ഓരോ 10 മിനിറ്റ് ഇടവിട്ടും സര്‍വീസുണ്ടായിരിക്കും. രാത്രി സര്‍വീസ് ആലുവയിലാണ് അവസാനിക്കുന്നത്.

Latest
Widgets Magazine