കോടനാട് എസ്റ്റേറ്റ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ശശികലയുടെ മാഫിയ;ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.പാലക്കാട്‌ കണ്ണാടി അപകടത്തില്‍ ദുരൂഹത

ചെന്നൈ: ദുരൂഹത നിറഞ്ഞ ഊട്ടി കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തിനും തൊട്ടുപിന്നാലെയുണ്ടായ അപകടങ്ങള്‍ക്കും പിന്നിലാര് എന്ന ചോദ്യം ഇനിയും ബാക്കിയാവുമ്പോള്‍ പുതിയ വെളിപ്പെടുത്തല്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും അവധികാലം ചെലവഴിച്ചിരുന്ന വസിതിയാണ് കോടനാട് എസ്റ്റേറ്റിലേത്. ഇവിടെ കോടികളുടെ സ്വര്‍ണവും ഭൂമി രേഖകളും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കവര്‍ച്ചാസംഘത്തിന്റെ ലക്ഷ്യം ഇതാണെന്നായിരുന്നു ആദ്യ സംശയം. എന്നാല്‍ എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ ഓം ബഹാദൂറിന്റെ കൊലപാതകത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷം ആരോപിക്കുന്നു.
ശശികലയുടെ മാഫിയക്ക് പങ്കുണ്ടോ സംഭവത്തിലെ ശശികലയുടെ മന്നാര്‍ഗുഡി മാഫിയക്ക് പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഇവരുടെ പങ്ക് അന്വേഷിക്കണമെന്ന് അണ്ണാഡിഎംകെ വിമത നേതാവ് ഒ പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. എസ്റ്റേറ്റില്‍ നിന്നു ജയലളിതയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസുകള്‍ മോഷ്ടിക്കപ്പെട്ടത് സംബന്ധിച്ച് വ്യക്തത വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ക്രമസമാധാന നില തകര്‍ന്നു സംസ്ഥാനത്തെ ക്രമസമാധാന നില പാടേ തകര്‍ന്നിരിക്കുകയാണ്. ഉയരുന്ന സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആരാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പുറത്തുകൊണ്ടുവരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ദുരൂഹതയുള്ള അപകടങ്ങള്‍ ബഹാദൂര്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജ് കഴിഞ്ഞദിവസം അപകടത്തില്‍ മരിച്ചിരുന്നു.sayan4

ബഹാദൂര്‍ കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹനം പാലക്കാട് വച്ച് അപകടത്തില്‍പ്പെടുകയും ചെയ്തു. എല്ലാം മണിക്കൂറുകള്‍ വ്യത്യാസത്തില്‍ ഇതാണ് കേസില്‍ ദുരൂഹത വര്‍ധിക്കാര്‍ കാരണമായത്. കേസിലെ പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെടുക. അതും മണിക്കൂറുകള്‍ വ്യത്യാസത്തില്‍. സയന്റെ ഭാര്യയും മകളും പാലക്കാട്ടെ അപകടത്തില്‍ മരിച്ചിരുന്നു. അവരുടെ പോസ്റ്റ്‌മോര്‍ട്ടം ഞായറാഴ്ച നടക്കുന്നുണ്ട്. ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പോലീസ് എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. യാദൃശ്ചികമായ സംഭവമാണ് രണ്ട് അപകടങ്ങളെന്നും ദുരൂഹതയ്ക്ക് വകയില്ലെന്നുമാണ് പോലീസ് പറയുന്നത്. എസ്റ്റേറ്റ് കാവല്‍കാരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ലക്ഷ്യം കവര്‍ച്ച മാത്രമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് നടപടികളിലും ദുരൂഹത സയന് പാലക്കാടുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉടനെ ഇയാളെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളെ ചോദ്യം ചെയ്യാന്‍ പാലക്കാട് പോലീസ് കോയമ്പത്തൂരെത്തും. പോലീസിന്റെ നടപടികളിലും ദുരൂഹത തുടരുന്നതിനിടെയാണ് പോലീസ് വിശദീകരണം. ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് കനകരാജ് മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് സയന്റെ കുടുംബാംഗങ്ങള്‍ മരിച്ചത്. സയനും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. എല്ലാം യാദൃശ്ചികം എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത്. സയന്റെ ഭാര്യയും മകളും അപകടത്തിന് മുമ്പേ മരിച്ചിരുന്നുവെന്ന ആരോപണവും പോലീസ് തള്ളി. അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് വാദം. കഴുത്തിലെ മുറിവുകള്‍ സയന്റെ ഭാര്യയുടെയും മകളുടെയും കഴുത്തില്‍ ആഴത്തില്‍ മുറിവ് കണ്ടിരുന്നു.jaya-sasi

പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ ഈ മുറിവാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. ഇവരെ നേരത്തെ കൊലപ്പെടുത്തിയ ശേഷം കാര്‍ ഇടിപ്പിച്ചതാണെന്ന സംശയവും ബലപ്പെട്ടു. എല്ലാം അപകടത്തില്‍ എന്നാല്‍ അപകടത്തില്‍ തന്നെയാണ് ഈ മുറിവുകള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. അതിന് മുമ്പ് തന്നെ പോലീസ് ഈ നിഗമനത്തില്‍ എത്തിയതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കവര്‍ച്ചയുടെ വിഹിതം വാങ്ങാനാണോ കോടനാട് എസ്റ്റേറ്റില്‍ കവര്‍ച്ചക്കിടെയാണ് കാവല്‍ക്കാരന്‍ ബഹാദൂര്‍ കൊല്ലപ്പെട്ടത്. ഇവിടെ നടന്ന കവര്‍ച്ചയുടെ വിഹിതം വാങ്ങാനാണോ കനകരാജ് സേലത്തെ വീട്ടില്‍ നിന്നു രാത്രി ബൈക്കില്‍ പോയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സയന്‍ മുഖേന കനകരാജ് നിയോഗിച്ച മലയാളി ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് തെളിഞ്ഞിരുന്നു. കാര്‍ ഇടിച്ചതിലും ദുരൂഹത വിജനമായ സ്ഥലത്ത് വച്ചാണ് കനകരാജിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇവിടെ വച്ച് എങ്ങനെയാണ് അപകടമുണ്ടായത് എന്നതു സംബന്ധിച്ചും വ്യക്തമല്ല. കാര്‍ ഓടിച്ചിരുന്ന റഫീഖ് നിരവധി ക്രിമനില്‍ കേസുകളില്‍ പ്രതിയാണ്. ഇയാളില്‍ നിന്നു പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. 2000 കോടി രൂപയുടെ വസ്തുക്കള്‍ കോടനാട് എസ്റ്റേറ്റില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Top