സ്വാമിയുടെ ലിംഗം മുറിച്ച സംഭവം :ശശി തരൂരിന്റെ പ്രതികരണത്തില്‍ ആഞ്ഞടിച്ച് കോടിയേരി

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെയുള്ള ശശി തരൂരിന്റെ പ്രതികരണം അതിശയപ്പെടുത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ഉയര്‍ന്ന് നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം പ്രസ്താവനകള്‍. കോണ്‍ഗ്രസ് ശശി തരൂരിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നും കോടിയേരി പറഞ്ഞു.

പോലീസ് പരാതി നല്‍കാതെ ആക്രമിച്ച ആളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നില്ല വേണ്ടത് സംഭവത്തില്‍ പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും ശശി തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയോട് സഹതാപമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പൂജയ്ക്ക് വേണ്ടി വീട്ടില്‍ എത്തിയിരുന്ന സ്വാമി ശ്രീഹരി എന്ന ഗംഗേശാനന്ദ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്തു സ്വാമിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള നിയമപ്രകാരം പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സ്വാമി ചികിത്സ തേടിയെത്തിയത്.

Latest
Widgets Magazine