മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കോടിയേരി ചര്‍ച്ച നടത്തി.പി.സി.ജോര്‍ജിന്റെ നാവാണ് അദ്ദേഹത്തിന്റെ ശത്രുവെന്നും കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍ : സിപിഎമ്മല്ല പി.സി.ജോര്‍ജിന്റെ നാവാണ് അദ്ദേഹത്തിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ജയസാധ്യതയുള്ളവരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. തുടര്‍ന്ന് ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം രണ്ട് ദിവസത്തിനകം ഇടത് മുന്നണിയുടെ പൂര്‍ണ പട്ടിക പുറത്തു വിടും. പി.സി.ജോര്‍ജിന്റെ ശത്രു നാവാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗങ്ങളുമായും എല്‍ഡിഎഫ് സൗഹൃദത്തിലാണെന്നും കോടിയേരി പറഞ്ഞു. തൃശൂര്‍ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കോടിയേരി ചര്‍ച്ച നടത്തി. സഭയുടെ നിലപാടുകളും ആവശ്യങ്ങളും വ്യക്തമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ കോടിയേരിക്ക് കത്തുനല്‍കി. എന്നാല്‍ കോടിയേരി പോയതിന് പിന്നാലെ കോണ്‍ഗ്രസിന് പരോക്ഷ വിമര്‍ശനവുമായി സഭയുടെ വാര്‍ത്താകുറിപ്പ് ഇറങ്ങി. സ്ഥിരമായി ആരെയെങ്കിലും ജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കാണരുത്. ഇരുമുന്നണികളും സഭയെ തഴയുന്നു. സഭയുമായി സൗഹൃദത്തില്‍ പോകുന്നവരെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.
പൂഞ്ഞാര്‍ സീറ്റിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ നടന്നതു പേയ്മെന്റ് തീരുമാനമാണെന്നു പി.സി. ജോര്‍ജ് എംഎല്‍എ ഇന്നലെ ആരോപിച്ചിരുന്നു. പേയ്മെന്റ് സീറ്റ് എന്നു കേട്ടിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സീറ്റിന്റെ കാര്യത്തില്‍ പേയ്മെന്റ് തീരുമാനം ഉണ്ടാകുന്നത്. ഫാരിസ് അബുബക്കറും ചാക്ക് രാധാകൃഷ്ണനും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന ഗതികേടാണു സിപിഎമ്മിന് ഉണ്ടായിരിക്കുന്നതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

 

സിപിഎം ചതിക്കുകയായിരുന്നു. ഈ ചതിവിനും നെറികേടിനും പൂഞ്ഞാറിലെ ജനങ്ങള്‍ മറുപടി നല്‍കും. പൂ‍ഞ്ഞാറില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും കേരള കോണ്‍ഗ്രസ് സെക്യുലര്‍ പിന്തുണ നല്‍കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.. എല്ലാ വിഭാഗങ്ങളുമായും എല്‍ഡിഎഫ് സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.തൃശൂരില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പുമായി സഭ ഇടഞ്ഞു നില്‍ക്കുന്നുവെന്ന വാര്‍ത്തയ്ക്കിടെയാണ് കോടിയേരിയുടെ സന്ദര്‍ശനം. തികച്ചും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പൂഞ്ഞാറില്‍ ഇടതു മുന്നണി പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് പി.സി.ജോര്‍ജ് സി.പി.എം നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top