മതസ്പര്‍ധയുണ്ടാക്കാന്‍ കൊടുങ്ങല്ലൂരില്‍ പളളിയില്‍ ‘ജയ് ശ്രീറാം’ എഴുതി.പ്രതി പിടിയില്‍

തൃശൂര്‍:മതസ്പര്‍ധയുണ്ടാക്കാന്‍ പളളിയില്‍ ‘ജയ് ശ്രീറാം’ എഴുതി.കൊടുങ്ങല്ലൂര്‍ കിഴക്കേ നടയിലെ സലഫി സെന്ററിന്റെ നിസ്‌കാര ഹാളിലെ മുഹ്‌റാബില്‍ ആണ് ജയ് ശ്രീറാം എന്ന് എഴുതി വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതി അറസ്റ്റിലായി . കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശി തിരുവോത്ത് അച്ചുകുട്ടി വൈദ്യര്‍ മകന്‍ രാജഗോപാല്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ വെളളിയാഴ്ച രാവിലെ 11നും നാലിനുമിടയ്ക്കായിരുന്നു സംഭവം. പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട ഒരാള്‍ വിവരം നല്‍കിയതനുസരിച്ചാണ് ഇയാളെ പിടികൂടിയത്. എടവിലങ്ങ് വത്സാലയത്തിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാളെ ഇവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.

2001ല്‍ കൊയിലാണ്ടിയിലുള്ള മുജാഹിദ് നേതാവിന്റെ പ്രേരണ പ്രകാരം ഇസ്ലാം മതം സ്വീകരിച്ച തനിക്ക് വാഗ്ദാനം ചെയ്ത വീടും ജോലിയും ലഭിക്കാത്തതിനാലാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി. 2004ല്‍ എറിയാട് പേബസാറില്‍ നിന്ന് മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത ഇയാളും ഭാര്യയും പിന്നീട് ഹിന്ദുമതം സ്വീകരിച്ചെങ്കിലും ജോലി ആവശ്യാര്‍ത്ഥം മുസ്ലിമായി ജീവിച്ചു വരികയായിരുന്നു.മത സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

.

Latest
Widgets Magazine