വിരാട് കോഹ്‌ലി പുറത്തായതില്‍ മനംനൊന്ത് 63കാരനായ ആരാധകന്‍ തീകൊളുത്തി മരിച്ചു

രത്ലാം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്‌ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു.  മധ്യപ്രദേശിലെ രത്ലാം സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ ബാബുലാല്‍ ബറിയയാണ് ജീവനൊടുക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ വിരാട് കോഹ്‌ലി വെറും അഞ്ചു റണ്‍സ് നേടി പുറത്തായിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനപ്രയാസത്തില്‍,  ബാബുലാല്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ബന്ധുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മുന്‍ റെയില്‍വേ ജീവനക്കാരനാണ് ബാബുലാല്‍. ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം.

ബാബുലാലിന്‍റെ രണ്ടു മക്കളിലൊരാള്‍ എട്ടു വര്‍ഷം മുമ്പ് ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് ഓപണര്‍മാരും നേരത്തെ പുറത്തായപ്പോള്‍ പതിവുപോലെ കോഹ് ലി ഇന്ത്യയുടെ രക്ഷകനാവും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകളെ തകടം മറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണെ മോര്‍ക്കെല്ലിന്റെ എക്‌സ്ട്രാ ബൗണ്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Latest
Widgets Magazine