ആ പന്ത് എവിടെ പോയി?; ഉമേഷ് എറിഞ്ഞ പന്ത് തിരഞ്ഞ് വില്യംസണ്‍; ബൗണ്ടറി ലൈനിനരികില്‍ നിന്ന് ചിരിച്ച് കോഹ്‌ലി

ഹൈദരാബാദ്: ഹൈദരാബാദിനെ 146 എന്ന ടോട്ടലില്‍ മികച്ച ബൗളിംഗിലൂടെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ഒതുക്കിയെങ്കിലും ബാറ്റിംഗ് നിരയ്ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇതായിരുന്നു കോഹ്‌ലിപ്പടയെ പരാജയത്തിലേക്ക് നയിച്ചത്. നിര്‍ണായക മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ച് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റത്.

അതിനിടെ 15ാം ഓവറില്‍ ഉമേഷ് എറിഞ്ഞ നാലാം പന്ത് എല്ലാവര്‍ക്കും ചിരിക്കുള്ള വക നല്‍കി. വില്യംസണിനുനേരെ എറിഞ്ഞ പന്ത് ലക്ഷ്യം തെറ്റി ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പന്ത് എവിടെ പോയെന്ന് കുറച്ചുനേരത്തേക്ക് വില്യംസണും മനസിലായില്ല. ഈ സമയം ബൗണ്ടറി ലൈനിനരികില്‍ നിന്ന കോഹ്‌ലി ചിരിക്കുകയായിരുന്നു. ഒപ്പം ഉമേഷിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടാസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ മികച്ച് ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. അലക്‌സ് ഹെയ്ല്‍സിനെയും(5), ശിഖര്‍ ധവാനെയും (13) പവര്‍പ്ലേ ഓവറുകളില്‍ത്തന്നെ നഷ്ടമായതോടെ ഹൈദരാബാദ് തുടക്കത്തിലേ പരുങ്ങലിലായി. ഒന്‍പതാം ഓവറില്‍ അഞ്ചു റണ്‍സോടെ മനീഷ് പാണ്ഡെയും മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സേ എത്തിയിരുന്നുള്ളു. നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍.

Top