ബ്ലൂ വെയിൽ കളിച്ചെന്ന് സംശയം; പോലീസ് ഫോൺ പിടിച്ചെടുത്തു; പകച്ചുപോയി പോലീസ്

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥി ബ്ലൂ വെയിൽ ഗെയിം കളിച്ചതായി സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. ഇതിനെ തുടർന്നാണ് അധ്യാപകർ ഫോൺ പിടിച്ചെടുത്ത് പോലീസിന് കൈമാറിയത്.

വിദ്യാർഥി ബ്ലൂ വെയിൽ ഗെയിം കളിച്ചതായി സ്കകൂൾ പിടിഎ പ്രസിഡന്റ് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യം പോലീസും സ്ഥിരീകരിച്ചു. ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി പരാതി ഉയർന്നതിനു ശേഷം കുട്ടി സ്കൂളിൽ വരുന്നില്ലെന്നും പിടിഎ പ്രസിഡന്‍റ് പറഞ്ഞു.

സഹപാടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ ഫോൺ പിടിച്ചെടുത്തിരുന്നു. അതിനു ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു.

എസ്ഐയും എഎസ്ഐയും സ്കൂളിലെത്തിയാണ് മൊബൈൽ വാങ്ങിയത്.

പോലീസ് ഫോൺ കൊണ്ടു പോയതിനു പിന്നാലെ വിദ്യാർഥി ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.

അഞ്ച് മണിക്കു മുമ്പ് ഫോൺ തിരികെ നൽകിയില്ലെങ്കിൽ അധ്യാപകരുടെ പേര് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് വിദ്യാർഥി അധികൃതരെ അറിയിക്കുകയായിരുന്നു.

വിദ്യാർഥിയുടെ ഭീഷണിയെ തുടർന്ന് പോലീസ് ഫോൺ തിരികെ ഏൽപ്പിക്കുകയായിരുന്നു. അതേസമയം പിടിഎ ചേർന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും വിഷയം ഗൗരവമായി പരിഗണിക്കാനും പരിശോധന നടത്താനും പോലീസ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

കേരളത്തിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി വിവരങ്ങളില്ലെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. ചില ആത്മഹത്യകളില്‍ സംശയം ഉന്നയിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.

എന്നാൽ ബ്ലൂ വെയിൽ ഗെയിം കളിച്ച് ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Top