അഞ്ഞൂറിലധികം സ്ത്രീകളുമായി അശ്ലീല സംഭാഷണം; ഐപിഎസ്സുകാരികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍വരെ

കൊല്ലത്ത് പിടിയിലായ സൈജു എന്ന സൈജന്‍ പോള്‍ ഫോണ്‍ വഴിയുള്ള അശ്ലീല സംഭാഷണ കാര്യത്തില്‍ മഹാ വിരുതന്‍ എന്നു തന്നെ പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല..

അഞ്ഞൂറോളം സ്ത്രീകളുമായാണ് ഇയാള്‍ ഇത്തരത്തില്‍ അശ്ലീല സംഭാഷണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. അതില്‍ എപിഎസ്സുകാരായ പോലീസ്ഉദ്യോഗസ്ഥകള്‍ മുതല്‍ ജനപ്രതിനിധികളായ രാഷ്ട്രീയ നേതാക്കള്‍ വരെ ഉണ്ടത്രെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അതിന് വഴിവച്ചത് ഒരു അന്യസംസ്ഥാന തൊഴിലാളിയും.

കൊല്ലം ഇരവിപുരം സ്വദേശിയാണ് അറസ്റ്റിലായ സൈജന്‍ പോള്‍ എന്ന 35 കാരന്‍. ഇരവിപുരം താന്നി സുനാമി കോളനിയില്‍ ആയിരുന്നു താമസം.

ആര്‍ക്കും ഒരു സംശയവും തോന്നിപ്പിക്കാത്ത രീതിയില്‍ ആയിരുന്നു ഇയാളുടെ നീക്കങ്ങള്‍. പകല്‍ ജോലിക്ക് പോകും. എന്നാല്‍ രാത്രി ഫോണ്‍ കൈയ്യിലെടുത്താല്‍ സ്വഭാവം മാറും.

വെറുതേ പത്ത് നമ്പറുകളില്‍ വിളിച്ച് നോക്കിയാല്‍ അതില്‍ ഒന്നെങ്കിലും സ്ത്രീകളുടേതാകും എന്നതായിരുന്നു ഇയാളുടെ ഒരു കണക്കുകൂട്ടല്‍. ഒരിക്കല്‍ വിളിച്ചാല്‍ പിന്നെ നിരന്തരം വിളി..

പുരുഷന്‍മാര്‍ ആരെങ്കിലും ഫോണ്‍ എടുത്താല്‍ അപ്പോള്‍ കട്ട് ചെയ്യും. സ്ത്രീകളെ കിട്ടിയാല്‍ പിന്നെ അശ്ലീല സംഭാഷണം തുടങ്ങും. പ്രതികരിച്ചാല്‍ അസഭ്യം വിളിയും.

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വനിത പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറും സ്വന്തമാക്കി ഇയാള്‍ ഈ പരിപാടി നടത്തിയിട്ടുണ്ട്. അതില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനപ്രതിനിധികളായ സ്ത്രീകളേയും ഇയാള്‍ വെറുതേ വിട്ടിരുന്നില്ല. പലരും പരാതിയായി പോലീസ് സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു.

വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നവരുടെ കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ശേഖരിച്ചായിരിക്കും ഇയാള്‍ വിളിക്കുക. ആദ്യം മാന്യമായി സംഭാഷണം തുടങ്ങും. അതിന് ശേഷം ആണ് അശ്ലീലസംഭാഷണങ്ങളിലേക്ക് കടക്കുക.

ഇയാളുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത് പോലീസ് നടത്തിയ അന്വേഷണം എത്തിയത് ഒരു വൃദ്ധയിലാണ്. അവരുടെ കയ്യില്‍ നിന്ന് മോഷണം പോയതായിരുന്നു ആ നമ്പര്‍.

ടവര്‍ ലൊക്കേഷന്‍ നോക്കിയും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു. ഏത് ടവര്‍ ലൊക്കേഷനില്‍ നിന്നാണ് വിളിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചെങ്കിലും സൈജനിലേക്കെത്താന്‍ പോലീസിന് സാധിച്ചില്ല.

സ്ഥിരമായി വിളിക്കാറുള്ള ഫോണ്‍ ഒരു അന്യ സംസ്ഥാന തൊഴിലാളിക്ക് വിറ്റതോടെയാണ് സൈജന്റെ മേല്‍ കുരുക്ക് വീണത്.

ഫോണിന്റെ ഐഎംഇ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഏറ്റവും ഒടുവില്‍ ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്തി. അതോടെ സൈജനെ പോലീസ് പിടികൂടുകയും ചെയ്തു.

Top