പള്ളിമുറി പൂട്ടി ആറ് കോടിയുമായി വികാരിയച്ചൻ മുങ്ങി, മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി;ഇടവകയിലെങ്ങും പ്രധിഷേധം

കൊച്ചി: വൈദികൻ പെരും കള്ളനും കൊള്ളക്കാരനും ആകുന്നു .ഇടവകയിലെ മൂന്നു കിലോയോളം സ്വർണ്ണവും 6 കോടി രൂപയുടെ ക്രമക്കേടും നടത്തി വൈദീകൻ മുങ്ങിയിരിക്കുന്നു . എറണാകുളം രൂപതയിലെ കൊരട്ടി പള്ളിയിലാണ്‌ വിവാദം കൊടുമ്പിരി കൊള്ളുന്നത്. പള്ളി മുറി പൂട്ടിയിട്ട് വൈദീകൻ ഒളിവിൽ പോയതായി ഇടവകക്കാർ പറയുന്നു. വികാരി അച്ചനെ ഞായറാഴ്ച്ച വൈകിട്ട് മുതൽ കാണാനില്ലെന്ന് കാട്ടി പള്ളിയിലും പള്ളി മുറിയിലും ഇടവകക്കാർ ബോഡുകളും നോട്ടീസും പതിപ്പിച്ചു.വികാരിയുടെ മുറി പൂട്ടി സ്വന്ത൦ കാറില്‍ പുറത്തേക്ക് പോയ വൈദികനെപ്പറ്റി സഹവികാരിമാര്‍ക്കോ കമ്മിറ്റിക്കാര്‍ക്കോ വിവരമില്ല. രൂപതാ കേന്ദ്രത്തില്‍ എത്തിയതായും വിവരം ലഭിച്ചിട്ടില്ല.കർദിനാൾ മാർ ആലഞ്ചേരിയെ ഭൂ വിവാദത്തിൽ കുടുക്കാൻ മുന്നിൽ നിന്ന് വൈദികനാണിതെന്നും ആരോപണം . സീറോ മലബാർ സഭയെ പ്രതിസന്ധിയിലാഴ്‌ത്തിയ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് പഠിക്കുന്നതിനും ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാനും കാനോനിക സമിതി നിയോഗിച്ച പ്രത്യേക സമിതിയിലെ അംഗമാണ് വിവാദത്തിൽ കുടുങ്ങുന്നത്. സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ വിശ്വസ്തനാണ് ഫാദർ മാത്യു മണവളാൻ. ഗുരുതര സാമ്പത്തിക ആരോപണങ്ങളാണ് അച്ചനെതിരെ ഉയരുന്നത്.

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർഥാട കേന്ദ്രമാണ്‌ കൊരട്ടി മാതാവിന്റെ പള്ളി. കൊരട്ടി മുത്തി എന്നാണ്‌ അറിയപ്പെടുന്നത്. തീര്‍ഥാടന കേന്ദ്രത്തിലെ ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തിയതില്‍ വ്യാപകമായ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടവകയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‍ രണ്ടു തവണ വൈദികനെ ഇടവകക്കാര്‍ ചേര്‍ന്ന് മുറിയില്‍ തടഞ്ഞുവച്ചിരുന്നു.രണ്ടാം തവണ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഇതേ വൈദികന്‍ അധ്യക്ഷനായി 20 അംഗ കമ്മീഷനെ ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ 6 കോടി രൂപയുടെ അഴിമതി ഇടവകയില്‍ നടന്നതായി കണ്ടെത്തുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെയാണ്‌ വൈദീകനെ കാണാതായത്. 6 കിലോ സ്വർണ്ണം വില്ക്കാൻ തീരുമാനിച്ചിരിന്നു. ഇതിലും ക്രമക്കേട് കണ്ടെത്തി. കൊരട്ടി മാതാവിന്‌ ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ്‌ കാണാതായത്. സ്വർണ്ണത്തിനു പകരം മുക്കുപണ്ടം പകരം വയ്ച്ച് ഒർജിനൽ അടിച്ചു മാറ്റുകയായിരുന്നു. നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് വൈദികനെ കാണാനില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ വൈദികർ ഒരുപക്ഷത്തും വിശ്വാസികൾ മറുഭാഗത്തുമാണ്. ഇതിനിടെയാണ് കർദിനാളിനെതിരെ നീക്കങ്ങൾക്ക് കൂട്ടുന്ന കൊരട്ടി വികാരിയുടെ കള്ളക്കളികൾ ചർച്ചയാകുന്നത്. വിവാദം ശക്തമായതോടെ അച്ചൻ കഴിഞ്ഞ ദിവസം കുർബാനയ്ക്ക് പോലുമെത്തിയില്ല. ഇതോടെ അച്ചനെ കാണാനില്ലെന്ന ബോർഡ് പള്ളിക്ക് മുമ്പിൽ വിശ്വാസികൾ വച്ചു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ അച്ചൻ മടങ്ങിയെത്തി. അപ്പോഴും പ്രതിഷേധം തുടരുകയാണ്

കൊരട്ടി പള്ളിയിൽ ആറര കിലോ സ്വർണം ഉണ്ടായിരുന്നതിൽ അവശേഷിക്കുന്നത് മൂന്നേകാൽ കിലോ സ്വർണം മാത്രമാണ്. മൂന്നേകാൽ കിലോ വിറ്റതായി കാണുന്നില്ല.1 5 വളയും വഴിപാട് ഇനത്തിൽ ലഭിച്ച സ്വർണ്ണത്തിൽ മുക്കുപണ്ടവും കണ്ടെത്തി. കഴിഞ്ഞ പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേർച്ചപ്പണം (നാണയങ്ങൾ ) കാണാനില്ല. ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് വികാരി പറയുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങൾ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്നു. കള്ളക്കളികൾ ബോധ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികൾ അച്ചനെതിരെ തിരിഞ്ഞത്. ഇതോടെയായിരുന്നു പള്ളിയിൽ നിന്ന് അച്ചൻ മാറി നിന്നതും വിവാദങ്ങൾക്ക് പുതിയ തലം വന്നതും. ആരോപണങ്ങൾ കൈവിട്ടതോടെ അച്ചനെ രക്ഷിക്കാൻ രൂപതാ സഹായമെത്രാനായ എടയന്ത്രത്ത് തന്നെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ അന്വേഷണ കമ്മീഷനെ എടയന്ത്രത്ത് നിയോഗിച്ചു.

അതി രൂപതയിൽ നിന്നും ഇന്ന് കമ്മീഷൻ തെളിവെടുപ്പിനെത്തും. എടയന്ത്രത്തിന്റെ അടുപ്പക്കാരൻ പോൾ തേലക്കാട്ട് ആണ് കമ്മീഷനായി എത്തുന്നതെന്നാണ് സൂചന. ഇതിനെ ഇടവക അംഗങ്ങൾ അംഗീകരിക്കുന്നില്ല. ഫാ.മാത്യു മണവാളൻ ആവശ്യപ്പെട്ട പ്രകാരമാണ് രൂപത കമ്മീഷനെ വച്ചതെന്നും കമ്മീഷൻ വികാരിക്ക് അനുകൂലമായി നിൽക്കുമെന്നുമാണ് ഇടവകക്കാരുടെ ആരോപണം. അന്വേഷണ കമ്മീഷനിൽ ഫാ.മാർട്ടിൻ കല്ലുങ്കലും ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇത്തരത്തിൽ ഫാ മാത്യു മണവാളനെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നത്.

പള്ളിയിൽ ഏറെ നാളായി തട്ടിപ്പുകൾ നടക്കുകയായിരുന്നു. ഇത് എഞ്ചിനിയറും അഭിഭാഷകനുമുൾപ്പെടുന്ന കമ്മറ്റിയാണ് കണ്ടെത്തിയത്. ഇതോടെയാണ് വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നത്. രൂപതയുടെ നീക്കം വികാരിയെ വെള്ളപൂശാനെന്നും ഇത് അംഗീകരിക്കില്ലന്നുമാണ് ഇടവകാംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്. സംഭാവനയായി ലഭിച്ച പണവും പള്ളി കണക്കിൽ എത്തിയിട്ടില്ലന്നും ആരോപണം ഉണ്ട് .

 

Top