കോട്ടയത്ത് കനത്ത മഴ; മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു

കോട്ടയം: കോട്ടയത്ത് കനത്ത മഴ. മീനച്ചിലാര്‍ കരകവിഞ്ഞു. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. നാഗമ്പടം, ഇറഞ്ഞാല്‍, നട്ടാശ്ശേരി, കാരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഭാഗത്തുള്ളവര്‍ പ്രളയക്കെടുതികള്‍ അതിജീവിച്ച് തിരികെ വീടുകളില്‍ എത്തിയത്.   അതേസമയം ഇന്ന രണ്ട് ജില്ലകളില്‍ മാത്രമാണ് റെ‍ഡ് അലര്‍ട്ടുള്ളത്. ഇടുക്കി,എറണാകുളം ജില്ലകളില്‍ മാത്രമാണ് ഇന്ന് റെഡ് അലര്‍ട്ടുള്ളത്. ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞതും ചെറുതോണിയില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും ശുഭസൂചന നല്‍കുന്നുണ്ട്.

Top