പോസ്‌കോ നിയമ പ്രകാരം ജാമ്യമില്ലാ കേസില്‍ ഷാജന്‍ സ്‌കറിയയും ഉടമസ്ഥയും അറസ്റ്റിലാകും;കൊട്ടിയൂര്‍ പീഡനകേസില്‍ മാധ്യമ പ്രവര്‍ത്തകരും അഴിക്കുള്ളിലേയ്ക്ക്

തിരുവനന്തപുരം: ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിററ്റര്‍ അഴിക്കുള്ളിലേയ്ക്ക്. കൊട്ടിയൂര്‍ പീഡനകേസിലെ ഇരയായ വിദ്യാര്‍ത്ഥിനിയുടേയും കുടുംബാംഗങ്ങളുടേയും ചിത്രം പ്രസിദ്ധീകരിച്ച കേസില്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയം പോസ്‌കോ നിയമ പ്രകാരം കേസെടുത്തതോടെയാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും പത്രത്തിന്റെ ഉടമസ്ഥയുമായ ആന്‍മേരിയും ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റിലാവുക.
പീഡനത്തിനിരയായ കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് അതി ഗുരുതരമായ നിയമ ലംഘനമാണ്. കുട്ടിയെ പീഡിപ്പിച്ചവരെ സഹായിക്കുന്നതരത്തിലുള്ള ഗൗരവമായ കുറ്റമാണ്. ഇതനുസരിച്ച് ബാല ലൈംഗീക പീഡന വിരുദ്ധ നിയമത്തില്‍ ജാമ്യമില്ലാ വകുപ്പില്‍ അഴിക്കുള്ളിലാകും.

ഓണ്‍ലൈന്‍ പത്രം ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് കേളകം പോലീസ് കേസെടുത്തത്. പീഡനത്തിനിരയായവരെ തിരിച്ചറിയുന്ന തരത്തില്‍ ചിത്രമോ വാര്‍ത്തയോ പ്രദര്‍ശിപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് കേളകം പോലീസ് പോസ്‌കോ പ്രകാരം കേസെടുത്തിരിക്കുന്നത്.

കൊട്ടിയൂര്‍ പീഡനകേസില്‍ പ്രധാന പ്രതിമുതല്‍ സഹായികളായവര്‍ക്കെതിരെയെല്ലാം പോസ്‌കോ നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്. കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ച സൂര്യ ടിവിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ കുട്ടിയെ തിരിച്ചറിയുന്ന തരത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചത് കേസ് അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനയാണോ എന്നകാര്യവും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.കുട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം പ്രസിദ്ധീകരിച്ചു എന്നാണ് പരാതിയും കേസും .

marundan-mm

മുന്‍പ് മറുനാടന്‍ മയാളിയുടെ ഉടമസ്തതാ അവകാശം -ഡൊമൈന്‍ ഓണര്‍ഷിപ്പ് ഷാജന്‍ സ്കറിയായുടെ പേരില്‍ ആയിരുന്നു .എന്നാല്‍ ഉടമസ്ഥതാ അവകാശ തര്‍ക്കത്തെത്തുടര്‍ന്ന് ഓണര്‍ഷിപ്പ് മാറി എന്നാണ് സൂചന .നേരത്തെ ഷാജന്‍ സ്‌കറിയയുടെ പേരിലുണ്ടായിരുന്ന മറുനാടന്‍ മലയാളി അടുത്ത കാലത്താണ് ആന്‍ ജോര്‍ജിന്റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. ഓണ്‍ലൈന്‍ സൈറ്റുകളുടെ ഉടമസ്ഥവകാശം തീരുമാനിക്കുന്നത് ഡൊമൈന്‍ ഉടമസ്ഥതതയുടെ പേരിലാണ്. പേര് ആന്‍ ജോര്‍ജ്ജിന് കൈമാറിയതോടെ മറുനാടന്‍ മലയാളിയുടെ നിലവിലെ ഉടമസ്ഥ തലശ്ശേരിക്കാരിയായ ഈ യുവതിയാണ്.അതിനാല്‍ നിയമപ്രകാരം കേസ് എടുക്കുമ്പോള്‍ ഉടമസ്ഥയുടെ പേരിലും കേസ് ഉണ്ടാകും .ഇതോടെ ഇവരും കേസില്‍ പ്രതിപട്ടികയില്‍ എത്തുമെന്നാണ് സൂചന .

മറുനാടന്‍ മലയാളി ഗ്രൂപ്പിന്റെ മറ്റൊരു സ്ഥാപനമായ കൊച്ചി പനമ്പിളി നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് ആന്‍ മേരി ജോര്‍ജ്ജ്. നേരത്തെ ബ്രിട്ടനില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ ഇവര്‍ മറുനാടന്‍ മലയാളി ഗ്രൂപ്പില്‍ ഓഹരി ഉടമയാവുകയായിരുന്നു. വര്‍ഷങ്ങളോളം മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം ഓഫിസില്‍ സുപ്രധാന ചുമതലയും വഹിച്ചിരുന്നു.

ഭൂമി ഇടപാട് രൂക്ഷം; സിനഡിന്റെ 26 കോടി രൂപ തങ്ങള്‍ക്ക് വേണ്ടെന്ന് വൈദിക സമിതി;സഭയെ രക്ഷിക്കാൻ ഫാരീസ് അബൂബക്കറും അറയ്ക്കൽ മെത്രാനും രംഗത്ത് ?ആലഞ്ചേരി ഉടൻ രാജിവെക്കും ! കൊട്ടിയൂർ പീഡന വൈദികൻ റോബിൻ ജയിലിൽ ആത്മകഥ എഴുതുന്നു വെള്ളിയാഴ്ച്ച ബിരിയാണി കഴിച്ചില്ല …പീഡനക്കേസ് പ്രതി ഫാ റോബിന് ടിപി കേസ് പ്രതികളുടെ വക കൂട്ടയിടി സ്ത്രീശരീരത്തെ കാണുമ്പോൾ ലിംഗോദ്ധാരണം സംഭവിക്കുന്ന , ആത്മനിയന്ത്രണമില്ലാത്ത പാതിരിമാർ സഭാവസ്ത്രം ഊരി പുറത്തു പോകണം-ഫിജോ ജോസഫ് പീഡക വൈദികന് ജാമ്യം ഇല്ല!.. കൊട്ടിയൂര്‍ പീഡനനത്തിലെ പ്രതി ഫാ.റോബിന്‍ വടക്കുഞ്ചേരിയുടെ ജാമ്യം ഹൈക്കോടതി തള്ളി !..പ്രതികളെ രക്ഷിക്കാൻ നടക്കുന്നത് വൻ നീക്കം
Latest
Widgets Magazine