തിരക്കഥാകൃത്ത് നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങളുമായി പിടിയിലായി; വില്‍ക്കുന്നതിനായി കൊണ്ടുപോയത് കാറില്‍

സിനിമാ തിരക്കഥാകൃത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായി. മലപ്പുറം അരീക്കോട് സ്വദേശി കെപി സുനീറാണ് മുക്കം പൊലീസിന്റെ പിടിയിലായത്.

കോഴിക്കോട് റൂറല്‍ എസ്.പിക്ക് കിട്ടിയ രഹസ്യവിവരമാണ് സിനിമാ തിരക്കഥാകൃത്തിന്റെ ലഹരി വില്‍പന പൊളിച്ചത്. അരീക്കോട് ഭാഗത്തു നിന്ന് കോഴിക്കോട്ടേക്ക് പുകയില ഉല്‍പന്നങ്ങളുമായി കാര്‍ വരുന്നുണ്ടെന്നായിരുന്നു. സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മുക്കം എസ്.ഐയും സംഘവും നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥകൃത്തായ അരീക്കോട് മൈത്ര സ്വദേശി കരുപറമ്പന്‍ സുനീറാണ് പിടിയിലായത്. കൂടുതെ നിരവധി ടെലിഫിലിമുകളുടെ തിരക്കഥാകൃത്തും അഭിനേതാവും കൂടിയാണിയാള്‍. 10000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു.

കുന്ദമംഗലം, ചെറുപ്പ, മൈക്കാവ്, മുക്കം, നെല്ലിക്കാപറമ്പ്, വല്ലത്തായ്പ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതായിരുന്നു ഇത്. ഇയാളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

Top