കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാകും

പ്രശസ്തനടി കെപിഎസി ലളിതയെ രാഷ്ട്രീയത്തിലേക്കിറക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ശ്രമം പാളുകയായിരുന്നു. ഇത്തവണ കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന.

Latest
Widgets Magazine