കെപിസിസി പ്രസിഡന്റ്: രാഹുല്‍ ഗാന്ധി രഹസ്യമായി നടത്തിയ സര്‍വ്വേയില്‍ കെ സുധാകരന്‍ മുന്നില്‍; രണ്ടാമതായി വി ഡി സതീശന്‍; അഴിമതിക്കേസുകള്‍ സതീശന് വിനയാകുന്നു

ന്യുഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തിയ തീവ രഹസ്യമായ സര്‍വേയില്‍ ഞെട്ടിയ്ക്കുന്ന ഭൂരിപക്ഷ പിന്തുണയുമായി കെ സുധാകരന്‍ മുന്നില്‍ .കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ തല പുകഞ്ഞാലോചിക്കുന്ന നേതൃത്വത്തിനു തലവേദനയായിട്ടാണ് പുതിയ സര്‍വ്വേ ഫലം പുറത്ത് വന്നത്.

നാനാ ഭാഗത്തു നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ആരെയും തീരുമാനിക്കാനാവാതെ നില്‍ക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധി അതീവ രഹസ്യമായി കേരളത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍വ്വേ നടത്തിയത്. സര്‍വ്വേ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഏവരേയും ഞെട്ടിച്ചു കളഞ്ഞു. 67% വോട്ടുമായി കെ സുധാകരന്‍ ഏറ്റവും മുന്നില്‍ എത്തുകയായിരുന്നു .തൊട്ടും പിന്നില്‍ 24% വോട്ടുമായി വി ഡി സതീശന്‍ എത്തി . നേതൃത്വം അധ്യക്ഷനാക്കാന്‍ ഏകദേശം ധാരണയില്‍ എത്തിയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും , കെ മുരളീധരനും പിന്നില്‍ നാലാമനായി ഫിനിഷ് ചെയ്തതോടെ അവരുടെ തീരുമാനം മരവിപ്പിക്കേണ്ടി വന്നു. അതാണത്രേ തീരുമാനം വൈകാന്‍ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിക്ക് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന വി.ഡി സാതീശനെതിരെ നൂറു പരാതികള്‍ ഹൈക്കമാന്റിന് മുന്നില്‍ എത്തിയെന്നും അവ രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് എന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തുന്നു .ഈ അടുത്ത കാലത്തായി കൊണ്‌ഗ്രെസ് പാര്‍ട്ടിയെ നശിപ്പിക്കുന്ന പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടിക്കാനായി ഗൂഡാലോചന നടത്തി എന്നുള്ള ആരോപണവും പരാതിയും വി.ഡി സതീശനെതിരെ നേതൃത്വത്തിന് മുന്നില്‍ എത്തി എന്നും ആരോപണം ഉണ്ട്.

വി.ഡി സതീശന്റെ വിദേശ യാത്രയും ദുറൂജാഥയെക്കുറിച്ചുള്ള അന്വേഷണവും, വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സതീശന്റെ മണ്ഡലത്തില്‍ നിന്നുള്ള പരാതികളൂം രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ എത്തിയതായും സൂചയുണ്ട്. പ്രസിഡന്റ് ആകാനുള്ള സാധ്യത മുന്നില്‍ ഉണ്ടായിരുന്നതില്‍ സതീശന്‍ വെട്ടപ്പെട്ടതും ഇത്തരം കേസുകളാലും പരാതികളാലും ആണെന്ന് സൂചനയുണ്ട് .

Top