
തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാൽ കെ സുധാകരന് കാലാവധി പൂർത്തിയാക്കു മുമ്പ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും എന്ന് സൂചന നൽകിക്കൊണ്ട് കെപിസിസി പുനസംഘടന സജീവ ചർച്ചയിൽ, കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം സുധാകരൻ കുറച്ചുനാൾ കൂടി നേതൃത്വത്തിൽ തുടരട്ടെ എന്ന് നിലപാടിലാണ് സുധാകരന്റെ സമ്മതത്തോടുകൂടി പകരക്കാരനെ കണ്ടെത്തുവാൻ എ ഐ സി സി പ്രസിഡൻറ് മല്ലികാർജ്ജന ഗാർഡെ നിർദേശിച്ചിരിക്കുന്നത്.
അതേസമയം നാല് പേരുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രനേതൃത്വം. എ ഐ സി സി നടത്തിയ സർവ്വേയിൽ ഒന്നാം സ്ഥാനത്ത് എത്തിയ പേര് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെയാണ്. മാത്യുവിന്റെ പ്രാധാന്യം നൽകുന്നത് ഒപ്പം അടൂർ പ്രകാശ് ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, തുടങ്ങിയവരെയും പരിഗണിക്കുന്നു, ചെറുപ്പത്തിൽ പ്രാധാന്യം കൊടുക്കണം എന്ന നിലപാടിലാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ കെ ആന്റണിയും നിലവിലെ അധ്യക്ഷൻ കെ സുധാകരനും.
അങ്ങനെയെങ്കിൽ സിപിഎമ്മിനെ പൊതു സമൂഹത്തിൽ തുറന്നുകാട്ടുന്ന സിപിഎമ്മിനെ കടന്നാക്രമിക്കുന്ന മാത്യു തന്റെ പിൻഗാമിയായി വരട്ടെ എന്ന നിലപാടിലാണ് കെ സുധാകരൻ എന്ന് അറിയുന്നു. മാത്രമല്ല ഉമ്മൻചാണ്ടിക്കും പിടിതോമസിനും കെഎം മാണിക്യം ശേഷം മധ്യകേരളത്തിലും തിരുവിതാംകൂറിലും കോൺഗ്രസിന് എടുത്തു പറയത്തക്ക കർഷക ശബ്ദം ഇല്ല എന്നത് പരിഹരിക്കപ്പെടണം എന്നും ആവശ്യം ഉയരുന്നുണ്ട്
കർഷക പ്രാധാന്യവും സാമുദായിക സമവാക്യങ്ങളും അനുസരിച്ച് മാത്യു കുഴൽനാടന്റെ പേരിലാണ് കേന്ദ്രനേതൃത്വവും മുൻതൂക്കം നൽകുന്നത് അതേസമയം ഈഴവ സമുദായത്തിൽ നിന്നും ഒരാൾ മതി എന്ന് തീരുമാനിച്ചാൽ അടൂർ പ്രകാശിനെയും പരിഗണിക്കുന്നുണ്ട് കൊടുക്കുന്നിൽ സുരേഷ് ആന്റോ ആന്റണിയും സജീവമായി രംഗത്ത് ഉണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുൻപ് പുതിയ അധ്യക്ഷൻ കോൺഗ്രസിൽ ഉണ്ടാവും എന്നാണ് അറിയുന്നത്