സിപിഎം ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നത് സിപിഎം അനുഭാവിയുടെ മകനെ; ചാരിവയ്ക്കാന്‍ വാതിലുപോലുമില്ലാത്ത കുടുംബത്തിന്റെ ഏക മകനെയാണ് നിങ്ങള്‍ തലപിളര്‍ന്ന് കൊന്നത്

കാസര്‍കോട്: സിപിഎം ക്വട്ടേഷന്‍ സംഘം വെട്ടികൊലപ്പെടുത്തിയ പതിനെട്ടുകാരന്‍ കൃപേഷിന്റെ അച്ഛന്റെ കണ്ണീര്‍ ചാലിന് ആരാണ് മറുപടി പറയുക. പെയിന്റുപണിക്കാരന്‍ സിപിഎമ്മിനുവേണ്ടി മുദ്രാവാക്യം വിളിച്ചവന്‍… പണിക്കാശു ചിലവാക്കി പാര്‍ട്ടി ജാഥകള്‍ക്ക് പോയിരുന്ന ആള്‍ പക്ഷെ അതേ പാര്‍ട്ടി തന്റെ ഏക മകനെ ഇല്ലാതാക്കുമെന്ന് ആ പാവം നാട്ടിന്‍ പുറത്തുകാരന്‍ കരുതിയില്ല. ഒരു തുണ്ട് ഭൂമിയില്‍ ചെറിയ ഓല കൊണ്ട് മേഞ്ഞ കുടില്‍ ചാരിവയ്ക്കാന്‍ പോലും വാതില്‍ ഇല്ലാത കുടില്‍ അതിലാണ് കൃഷ്ണനും ഭാര്യയും ഏക മകനും താമസിക്കുന്നത്. രാഷ്ട്രീയ ഗുണ്ടകള്‍ വെട്ടി തുണ്ടമാക്കിയത് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായ സ്വപ്‌നങ്ങളെയാണ്….

ഒറ്റമുറിയും അടുക്കളയുമുള്ള വീട്ടില്‍ കൃപേഷ് പോയതറിഞ്ഞപ്പോള്‍ മുതല്‍ തളര്‍ന്നു കിടക്കുകയാണ് അമ്മ. ഓരോരുത്തരും കാണാനെത്തുമ്പോള്‍ ഈ വീട്ടില്‍ നെഞ്ചുപൊട്ടുന്ന നിലവിളിയുയരും. തൊട്ടടുത്ത് പ്രശ്‌നമുണ്ടെന്നും കൃപേഷ് എന്നൊരു പയ്യന് കുത്തേറ്റുവെന്നും കേട്ടപ്പോ ആദ്യമത് വിശ്വസിച്ചില്ലെന്ന് പറയുന്നു കൃഷ്ണന്‍. 21- വയസ്സുകാരനായ പയ്യനാണ് മരിച്ചതെന്നാണ് ആദ്യം കേട്ടത്. പിന്നെയാണ് അത് കൃപേഷ് തന്നെയാണെന്ന് മനസ്സിലായത്. ”എനിക്കറിയാലോ ഇവിടത്തെ കുഞ്ഞന്‍മാരെയെല്ലാം. ആരൊക്കെയാ ഇവിടെയുള്ളതെന്ന് എനിക്കറിയാലോ.”, എന്ന് കൃഷ്ണന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് മകന്‍ വന്ന് പറയാറുള്ളത് ഓര്‍ക്കുന്നു കൃഷ്ണന്‍. സിപിഎമ്മിന് വലിയ സ്വാധീനമുള്ള മേഖലകളാണ് പെരിയയും കല്യോട്ടും. പക്ഷേ, ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കണ്ട എന്നാണ് സിപിഎം അനുഭാവിയായ കൃഷ്ണന്‍ മകനോട് പറഞ്ഞത്. ‘നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്‌നമുണ്ടാക്കാന്‍ പോകരുത്.’ എന്നാണ് കൃഷ്ണന്‍ കൃപേഷിനോട് പറഞ്ഞത്.

”പിന്നെ, പോളി ടെക്‌നിക്കില്‍ വച്ച് ഒരിക്കല്‍ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളേജില്‍ കയറി എസ്എഫ്‌ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു, പ്രശ്‌നമുണ്ടാക്കില്ല എന്ന് ഉറപ്പ് തന്നാല്‍ മാത്രം നീ ഇനി കോളേജില്‍ പോയാല്‍ മതി, എന്ന്. അവന്‍ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അങ്ങനെ അവന്റെ പഠിത്തം മുടങ്ങി.” കൃഷ്ണന്‍ പറയുന്നു.

”ഈയടുത്ത് ഇവിടെ ഒരു ക്ലബ് കത്തിച്ചു, സിപിഎമ്മുകാര്. അതറിഞ്ഞ് വീട്ടില്‍ നിന്ന് അവന്‍ ഇറങ്ങിയപ്പോ ഞാന്‍ പറഞ്ഞു, ഇവിടന്ന് ഇതിന്റെ പേരില്‍ ഇറങ്ങുകയാണെങ്കില്‍ നീയിനി ഇവിടേക്ക് തിരിച്ചു കയറണ്ടെന്ന്. അവനങ്ങനെ പോയില്ല. പിന്നെ, ഇവിടെ ക്ലബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അന്ന് കടകള്‍ അടപ്പിക്കാന്‍ ഇവനും കൂടെയുണ്ടായിരുന്നു. അന്ന് സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍, നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് പറഞ്ഞു. അവനത് എന്നോടും പറഞ്ഞിരുന്നു.” എന്ന് കൃഷ്ണന്‍.

പാര്‍ട്ടിയുടെ പ്രാദേശിക ഘടകം അറിഞ്ഞുകൊണ്ടുതന്നെയാണ് കൊലപാതകം നടന്നതെന്ന് ഈ അച്ഛന്‍ ഉറപ്പിച്ചു പറയുന്നു.

Top