കോഴിയെ വെട്ടിയത് ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍; കൊലയ്ക്കുശേഷം നടന്നത്

കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയ തൊടുപുഴ സ്വദേശി അനീഷും അടിമാലിക്കാരന്‍ ലിബീഷും തുടര്‍ച്ചയായി മൂന്നു രാത്രികളില്‍ കൊല നടന്ന വീട്ടിലെത്തി. കൊല നടത്തിയതിന്റെ പിറ്റേദിവസം ഇരുവരും ചേര്‍ന്ന് അടിമാലിയില്‍ അനീഷിന്റെ വീട്ടിലെത്തി തങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദ കര്‍മങ്ങളും നടത്തിയതായി ലീബിഷ് പോലീസിനോട് വെളിപ്പെടുത്തി.

ഇതിനിട കൊലപാതകം പുറത്തു വന്നതോടെ കൃഷ്ണനു മായി ബന്ധപ്പെട്ടുള്ള നൂറോളം ആളുകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളുടെ നേരെ അന്വേഷണം വന്നത്. കൊല്ലപ്പെട്ട കൃഷ്ണനുമായി നിരവധിപേര്‍ക്ക് സാമ്പത്തികവും മന്ത്രവാദവുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു. പ്രധാനമായും ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസ്റ്റഡിയില്‍ ഉള്ളവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച ചില ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയും കൂട്ടുപ്രതിയായ ലിബീഷിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രധാന പ്രതിയെ പിടികൂടാനുള്ളതിനാല്‍ അന്വേഷണത്തിന്റെ പൂര്‍ണ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ പോലീസ് വലയിലാണെന്ന് സൂചനയുണ്ട്.

Top