കൃഷ്ണനെയും മകനെയും കു‍ഴിച്ച് മൂടിയത് ജീവനോടെ; പിടിയിലായ മുഖ്യ പ്ര​തി​കളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു….

തൊടുപുഴ: തൊടുപുഴ മുണ്ടന്‍കുടിയിലെ കൂട്ടക്കൊലപാതകത്തിന്‍റെ ചുരുൾ നിവരുന്നു. കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി. കൃഷ്ണനെ ഇടപാടുകളിൽ സഹായിച്ചിരുന്നത് പിടിയിലായ അനീഷ്. മന്ത്രവാദവും വൻ സാന്പത്തിക ഇടപാടുകളും കൃഷ്ണന്‍ നടത്തിയിരുന്നുവെന്ന് പിടിയിലായ മുഖ്യപ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചത്.കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു.

ആക്രമണത്തിനിടെ കൊല്ലപ്പെട്ട കൃഷ്ണന്‍റെ മകളും അനീഷും തമ്മിൽ പിടിവലി നടന്നു.. പിടിവലിക്കിടെ അനീഷിനു പരിക്കേറ്റു. ഇത് പ്രധാന തെളിവായി. കൃഷ്ണന്‍റെ വീട്ടിൽനിന്നു ലഭിച്ച അനീഷിന്‍റെ വിരലടയാളവും അന്വേഷണത്തിൽ നിർണായകമായി. കൃഷ്ണന്‍റെ വീട്ടിൽനിന്നു കാണാതായ സ്വർണാഭരണങ്ങൾ അനീഷിന്‍റെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി.മന്ത്രവാദം നടത്തുന്ന കൃഷ്ണനെ കൊലപ്പെടുത്തിയാൽ തനിക്കു മന്ത്രശക്തി ലഭിക്കുമെന്നു കരുതിയതായി അനീഷ് പോലീസിനു മൊഴി നൽകി. കൂട്ടക്കൊലയ്ക്ക് പിന്നില്‍ വൻ സാന്പത്തിക തട്ടിപ്പു സംഘമെന്ന് പോലീസ്. പിടിയിലായ പ്രധാന പ്രതികളായ രണ്ടുപേരെ ചോദ്യം ചെയ്തപ്പോ‍ഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകത്തിൽ ഇവർ നേരിട്ടു പങ്കെടുത്ത അടിമാലി തൊടുപു‍ഴ സ്വദേ‍ശികളെയാണ് പൊലീസ് പിടികൂടിയത്.കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒരാൾ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പ് സംഘത്തിന് സംസ്ഥാനത്തിന് പുറത്തും ബന്ധങ്ങളുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള സംഘവുമായി കൊല്ലപ്പെട്ട കൃഷ്ണൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. നിധി തട്ടിപ്പ്, റൈസ് പുള്ളർ തട്ടിപ്പ് തുടങ്ങിയവയുമായി കൊലപാതകത്തിനു ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

Top