കെഎസ്ആര്‍ടിസി വലിയ നഷ്ടത്തിലാണെങ്കില്‍ അടച്ചുപൂട്ടിക്കൂടേയെന്ന് സുപ്രീംകോടതി

വലിയ നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ എന്ന് സുപ്രീംകോടതി. താല്‍കാലിക ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച കേസിലാണ് കോടതി പരാമര്‍ശം. താല്‍കാലിക ജീവനക്കാര്‍ക്ക് സേവന കാലാവധി കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ എസ് ആര്‍ ടി സിയാണ് സുപ്രീംകോടതിയില്‍ എത്തിയത്. നിലവില്‍ 4000 കോടിയിലധികം നഷ്ടമാണെന്ന് കെ എസ് ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം 400 കോടി രൂപയുടെ അധിക ബാധ്യത വരും. ഇത് താങ്ങാനാവില്ലെന്ന് കെ എസ് ആര്‍ടിസി ലോടതിയെ അറിയിച്ചപ്പോഴാണ് എങ്കില്‍ അടച്ചുപൂട്ടിക്കൂടേ എന്ന കോടതിയുടെ ചോദ്യം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.

Top