കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം; കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസും നിര്‍ത്തി

കോഴിക്കോട്:പ്രളയക്കെടുതിക്ക് ശേഷം ട്രെയിന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് വന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ഇന്ധനം ഇല്ലാതെ കിടക്കുകയാണ്. അതേസമയം പ്രളയകാലത്ത് കെഎസ്ആര്‍ടിസിക്ക് വരുമാനക്കണക്കില്‍ മാത്രം 30 കോടിയുടെ നഷ്ടമാണുണ്ടായത്. ബസുകളും സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി ഉണ്ടായ നഷ്ടം കൂടെ പരിഗണിക്കുമ്പോള്‍ ഇത് ഇനിയും ഉയരും.
ഇതിനെയെല്ലാം തരണം ചെയ്യാന്‍ 50 കോടി രൂപയുടെ സഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 14 മുതല്‍ കെഎസ്‍ആര്‍ടിസിക്ക് ഉണ്ടായത് ദിവസവും ശരാശരി മൂന്ന് കോടി രൂപയുടെ വരുമാന നഷ്ടമാണ്.

Top