മെക്കാനിക്കായി എംഡി രാജമാണിക്യം; വഴിയില്‍ കുരുങ്ങിയ കെഎസ്ആര്‍ടിസിയുടെ ടയര്‍ മാറ്റി മാതൃകയായി

കെഎസ്ആര്‍ടിസിക്ക് മാറ്റത്തിന്‍റെ വെളിച്ചം വന്നു തുടങ്ങിയത് എംഡിയായി രാജമാണിക്യം ചുമതലയേറ്റതോടെയാണ്. നിരവധി മാറ്റങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയിട്ടുള്ളത്.

നഷ്ടത്തില്‍ നിന്നും കെഎസ്ആര്‍ടിസിയെ കര കയറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നല്‍ സര്‍വീസ് തുടങ്ങിയതടക്കം നിരവധി പരിഷ്‌കാരങ്ങള്‍ ചെയ്തുകഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെഎസ്ആര്‍ടിസിയുടെ ഉന്നമനത്തിനായി ജീവനക്കാര്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൈമെയ് മറന്ന് അധ്വാനിക്കണമെന്ന് ഉത്തരവു നല്‍കുമ്പോഴും എംഡി അതിന് നേരിട്ടിറങ്ങുമെന്ന് ജീവനക്കാര്‍ കരുതിയിരുന്നില്ല.

അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറിയത്.

യാത്രയ്ക്കിടെ ടയര്‍ പഞ്ചറായി റോഡില്‍ കുരുങ്ങിയ സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജീവനക്കാരോടൊപ്പം ടയര്‍ മാറ്റുന്നതിന് നേതൃത്വം നല്‍കി രാജമാണിക്യം മുന്നിലുണ്ടായിരുന്നു.

വ്യാഴാഴ്ചയായിരുന്നു സംഭവം. ആനയറ ഡിപ്പോയിലെ പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ടയര്‍ പഞ്ചറായി വഴിയില്‍ കിടക്കുന്നത് രാജമാണിക്യത്തിന്റെ ബസ് ശ്രദ്ധയില്‍പ്പെട്ടത്.

വികാസ് ഭവന്‍ ഡിപ്പോയിലെ ബസിന്റെ ടയറായിരുന്നു പഞ്ചറായത്. ഉടന്‍ തന്നെ ബ്രേക്ക് ഡൗണ്‍ വാന്‍ സ്ഥലത്തെത്തിക്കാന്‍ എംഡി നിര്‍ദേശിച്ചു. ടയര്‍ മാറ്റുന്നതിന് ജീവനക്കാരെ സഹായിച്ച ശേഷമാണ് രാജമാണിക്യ യാത്ര തുടര്‍ന്നത്.

മെക്കാനിക്കല്‍ എഞ്ചീനിയറിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ള രാജമാണിക്യം ടയര്‍ ഊരിയെടുക്കുന്നതിന് ജീവനക്കാരെ സഹായിച്ചു. ടയര്‍ എളുപ്പത്തില്‍ മാറ്റിയിടുന്നതിനുള്ള മെഷീന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കെഎസ്ആര്‍ടിസി സര്‍വീസില്‍ എന്ത് തടസ്സം നേരിട്ടാലും അടിയന്ത രനടപടി സ്വീകരിക്കണമെന്ന് ഡിപ്പോകളില്‍ എംഡി രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ട്.

Top