കെ.എസ്.യു സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പ് ; വോട്ടെണ്ണല്‍ ശനിയാഴ്​ച്ച

തിരുവനന്തപുരം: കെ.എസ്.യു. സഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പതിനാല് ജില്ലകളിലേയും വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയശേഷം സംസ്ഥാന കമ്മറ്റി ഭാരവാഹികളേയും ദേശീയസമിതി അംഗങ്ങളേയും തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെണ്ണല്‍ ശനിയാഴ്ച്ച (25.03.2017)രാവിലെ 10 മണിക്ക് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവില്‍ നടക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നാല്‍പത് സംസ്ഥാന ഭാരവാഹികളേയും നാല് ദേശീയ സമിതി അംഗങ്ങളേയുമാണ് തെരഞ്ഞെടുക്കുന്നത്. നേരത്തെ വോട്ടെണ്ണല്‍ മാറ്റിവെച്ച കണ്ണൂര്‍, ഇടുക്കി പത്തംനതിട്ട ജില്ലാ കമ്മിറ്റികളിലേക്കുള്ള വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുമായി വോട്ടെണ്ണല്‍ സമയത്തിന് അരമണിക്കൂര്‍ മുമ്പായി കെ.പി.സി.സി.യില്‍ എത്തിച്ചേരണമെന്നും സജീവ് ജോസഫ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top