എസ്.എഫ്.ഐയെ മുദ്രാവാക്യം വിളി പഠിപ്പിച്ചത് കെ.എസ്.യു…ഗാന്ധിജി വന്ന പയ്യന്നൂരിൽ പുതിയ ചരിത്രം കുറിക്കാൻ തലമുതിർന്നവരെത്തുന്നു

കണ്ണൂർ:കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയെ മുദ്രാവാക്യം വിളി പഠിപ്പിച്ചത് കെ.എസ്.യു. അടുത്ത മാസം നടക്കുന്ന പയ്യന്നൂർ കോളേജ് പൂർവ്വ വിദ്യാർത്ഥി കെ എസ് യു മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള ചർച്ചകളിലാണ് പഴയ കെ എസ യു മുദ്രാവാക്യം സജീവമാകുന്നത് .
കെ എസ് യു എന്ന വികാരം കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വ്യാപിക്കുന്ന കാലഘട്ടം സോഷ്യൽ മീഡിയ ചർച്ചകളിൽ പുതിയ ഉണർവുണ്ടാക്കിയിരിക്കയാണ് .വിദ്യാർത്ഥി സമരങ്ങളിൽ; രാഷ്‌ടീയ മണ്ഡലങ്ങളിൽ സജീവമായിരുന്ന വിദ്യാർത്ഥി പ്രസ്ഥാനം ഇന്ന് കേരളത്തിൽ അസ്തമിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് .ഒരുകാലത്ത് രാഷ്ട്രീയ ഭരണനേതൃത്വത്തിനു തിരുത്തൽ ശക്തിയായാകാൻ കഴിഞ്ഞിരുന്ന കെ എസ് യു ഇന്ന് കലാലയങ്ങളിൽ അസ്തമിക്കുന്ന കാഴ്ച്ചയാണ് കാണുന്നത് .

അതേസമയം പഴയകാല സമര ഭടന്മാർ ഒന്നിക്കുകയാണ് …പഴയ സമരത്തിന്റെ ഓർമകളും പോരാട്ടങ്ങളും അയവിറക്കാനും അവയിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാ ർത്ഥി പ്രസ്ഥാനത്തിന് പുതിയ ഉണർവുണ്ടാക്കാൻ പയ്യന്നൂരിൽ നിന്നും പുതിയ നീക്കം.അതും ഗാന്ധിജിയുടെ പാദം പതിഞ്ഞ പയ്യന്നൂരിൽ നിന്നും പുതിയ ചരിത്രം കുറയ്ക്കാൻ പഴയകാല കെ എസ യു പ്രവർഹതകർ തയ്യാറാവുകയാണ് വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം സജീവമായിരുന്ന പയ്യന്നൂരിൽ നിന്നും . ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി 1934ൽ ഗാന്ധിജി കാലുത്തിയ പയ്യന്നൂരിൽ നിന്നും കെ എസ് യുവിന് പുതിയ ചരിത്രം രചിക്കപ്പെടാൻ ഒരു മഹാസമ്മേളനം .കെ. കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായ പയ്യന്നൂരിൽ നിന്നും വീണ്ടും നീലിമയുടെ പുത്തൻ ചരിത്രം കുറിക്കപ്പെടുന്നു അടുത്ത നവംബർ മാസത്തിൽ !!!ksu2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1960കാലത്താണ് കെ എസ് യു ചരിത്രപരമായ ഒരു മുദ്രവാക്യം മുഴക്കിയത്… ഞങ്ങളിൽ ഇല്ല ഹൈന്ദവ രക്തം , ഞങ്ങളിൽ ഇല്ല ക്രൈസ്തവ രക്തം , ഞങ്ങളിൽ ഇല്ല മുസ്ലിം രക്തം….. ഞങ്ങളിൽ ഉള്ളത് മാനവികതയുടെയും, മനുഷത്വത്തിന്റെയും, മതേതരത്വത്തിന്റെ മാലാഖമാരായി കേരളത്തിലെ ക്യാമ്പസുകളിൽ പറനിറങ്ങി കെ എസ് യു ഉയർത്തിയ മുദ്രവാക്യം ആണ് പ്രിയ വിദ്യാർത്ഥികളെ ഇന്ന് പല ക്യാമ്പസുകളിലും SFIകാർ ഏറ്റുവിളിക്കുന്നത്… കെ എസ് യു എന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകതയും അതാണ്… നമ്മൾ മുദ്രവാക്യം വിളിക്കുക മാത്രം അല്ല എതിരാളികളെ കൊണ്ട് പോലും ഏറ്റുവിളിപ്പിച്ച പാരമ്പര്യം ആണ് കെ എസ് യുവിന്റേത് .ഇന്ന് ക്യാമ്പസുകളിൽ ചെന്ന് കഴിഞ്ഞാൽ SFI വിളിക്കുന്ന മുദ്രവാക്യം കേരളത്തിലെ വിദ്യഭ്യസം പാലക്കാട്ടെ പത്തിരിമാർക്കും, പാലായിൽ പത്തിരിമാർക്കും, കോഴിക്കോട്ടെ കോയമാർക്കും പണയം വെക്കാൻ ഉള്ളതല്ല എന്നാ മുദ്രവാക്യം… ആ മുദ്രവാക്യം കെ എസ് യുവിളിക്കുമ്പോൾ SFI എന്ന പ്രസ്ഥാനം കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ ഇല്ലായിരുന്നു.

ഇന്ന് ക്യാമ്പസുകളിൽ നമ്മുടെ മുദ്രവാക്യം അവർ ഏറ്റുവിളിക്കുകയാണ്… പല കാമ്പുസുകളിലും കടന്നു ചെല്ലുമ്പോൾ മതിലായ മതിലുകൾ എല്ലാം ആനതലയോളം വലുപ്പത്തിൽ SFI കാർ എഴുതി വെക്കുന്ന ഒരു മുദ്രവാക്യം ഉണ്ട്.. ചോര തുടിക്കും ചെറുകയ്കളെ പോരുക വന്നി പന്തങ്ങൾ അത് KSU ന്റെ മുദ്രവാക്യം ആണ്… ആരെഴുതിയ വരികളാണ് മലയാളത്തിന്റെ പ്രിയ കവി വയലോപ്പള്ളി ശ്രീധരമേനോൻ എഴുതിയ വരികളാണ്… SFI കോപ്പി അടിക്കുമ്പോൾ ചരിത്രം പറഞ്ഞു കൊടുക്കണം… KSUന്റെ സംസ്ഥാന ക്യാമ്പിൽ പ്രസംഗിക്കുവാൻ വേണ്ടി വയലോപ്പള്ളി ശ്രീധരമേനോനെ നമ്മുടെ നേതാക്കൾ വിളിച്ചപ്പോൾ സദസിലുടെ വേദിയിലേക്ക് കടന്നു വന്നപ്പോൾ നമ്മുടെ ബാനറിൽ KSU എന്നാ മൂന്ന് അക്ഷരത്തോടൊപ്പം ചേർന്ന് കിടക്കുന്ന ദിപശിഖയിൽ നോക്കി എഴുതുയ വരികളാണ്… ചോര തുടിക്കും ചെറു കൈകളെ പോരുക വന്നി പന്തങ്ങൾ ഈ മുദ്രവാക്യം പിന്നീട് ക്യാമ്പസുകളിൽ ksu വിളിക്കുമ്പോൾ sfi എന്നാ വിദ്യാർത്ഥി പ്രസ്ഥാനത്തെ പറ്റി ചിന്തിച്ചിട്ടുപോലും ഇല്ല.ksu1

ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രവഴികളിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് കെ.എസ്.യുവിന്റെ ചരിത്രം പറഞ്ഞ് കെ.എസ്.യു മഹാ സമ്മേളനം പയ്യന്നൂർ കോളേജിൽ നടക്കുകയാണ് . നവംബർ 18നാണ് കെ എസ് യു മഹാസമ്മേളനം പയ്യന്നൂർ കോളേജിൽ നക്കുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗവും എ ഐ സി സി ജനറൽ സെക്രട്ടറിയും പയ്യന്നൂർ കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ കെ.സി.വേണുഗോപാൽ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും .പയ്യന്നൂർ കോളേജിൽ 1965 മുതൽ 2018 വരെ പഠിച്ച കെ.എസ് യു പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.കഴിഞ്ഞ ദിവസം നടന്ന നാലാമത് ആലോചന യോഗത്തിൽ മഹാസമ്മേളനത്തിന്റെ അന്തിമ പരിപാടികൾക്ക് യോഗം അംഗീകാരം നൽകി. സെമിനാർ പയ്യന്നർ പഴയ സ്റ്റാൻഡ് മുൻസിപ്പൽ സ്ക്വയറിൽ നവംബർ 10-ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചു. SFI .AVBP ,MSF, K SU സംഘടനാ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കും വൈകുന്നേരം 3 മണിക്ക്.നവംബർ 16ന് വിളംബര ജാഥ, നവംബർ 18 രാവിലെ 9.30 മുതൽ ഗുരു വന്ദനം. ,10-30 ന് സംഗമം ഉൽഘാടനം ശ്രീ .കെ-സി.വേണുഗോപൽ ഉദ്ഘാടനം ചെയ്യും, കോഴിക്കോട് എം.പി.എം.കെ.രാഘവൻ, ഡി – സി.സി. പ്രസിഡണ്ട് – ശ്രീ.സതീശൻ പാച്ചേനി തുടങ്ങിയ പയ്യന്നൂർ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ നേതാക്കൾ സംബന്ധിക്കും , തുടർന്നു കെ.എസ്സ്.യു സംഗമം ഓർമ്മകളുടെ മടക്കയാത്ര. ഗാനമേള എന്നിവ ഉണ്ടാകുമെന്ന് സംഘാടക സമതി ജനറൽ കൺവീനർ പ്രകാശ് ബാബു അറിയിച്ചു .

ksu1സമ്മേളനത്തോടനുബന്ധിച്ച് രൂപീകരിച്ചു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചൂടേറിയ ചർച്ചകൾ സംവാദങ്ങൾ കെ എസ് യു സ്മരണകൾ അയവിറക്കുന്നു. പഴയ കാല സമരസ്മരണകളും പോരാട്ടങ്ങളും കോൺഗ്രസ് ഗ്രൂപ്പ് പോര് വരെ ആരോഗ്യകരമായി ചർച്ചയാകുന്നു .ഒരു കാലത്ത്സ മര പോരാട്ടങ്ങളിലൂടെ കെ എസ് യുവിനെ നയിച്ച നേതാക്കളെ ചടങ്ങിൽ ആദരിക്കും .ജീവിത പോരാട്ടത്തിൽ തളർന്നവരെ കൈതാങ്ങായി സഹായിക്കാനും ഒരു സ്ഥിര സംവിധാനം ഒരുക്കാനും സമ്മേളനം രൂപം കൊടുക്കും. എതിരാളികളെ വരെ മുദ്രാവാക്യം വിളിപ്പിച്ച കെ എസ് യു ചരിത്രം പ്രവർത്തകരെയും സംഘാടകരേയും ആവേശത്തിലാക്കിയിരിക്കയാണ്.

Top