ശ്യാമിലിയോട് പ്രണയുമായി കുഞ്ചാക്കോ ബോബന്‍

അനിയത്തിപ്രാവ്‌, നിറം തുടങ്ങി ഒട്ടേറെ ചിത്രത്തില്‍ ശാലിനിക്ക്‌ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന കുഞ്ചാക്കോബോബന്‍ ഇനി ശ്യാമിലിക്ക്‌ പിന്നാലെയും പ്രണയുവുമായി നടക്കും !പുതിയ ചിത്രമായ വള്ളീംതട്ടി പുള്ളീം തട്ടിയിലൂടെയാണ്‌ ശ്യാമിലി ചേച്ചിക്ക്‌ പിന്നാലെ നായികയായി മലയാളത്തിലേക്ക്‌ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്‌. ആദ്യ ചിത്രത്തില്‍ ശ്യാമിലിക്ക്‌ നായകന്‍ കുഞ്ചാക്കോ ബോബനാണ്‌. ദീര്‍ഘനാളായി ശ്യാമിലിയുടെ കുടുംബവുമായി പരിചയമുള്ളതിനാല്‍ ശ്യാമിലിയുമായുള്ള അഭിനയം രസകരമാണെന്ന്‌ കുഞ്ചാക്കോ ബോബന്‍ തന്നെ പറയുന്നു.kunchako-boban
ഒരു തീയറ്റര്‍ പ്ര?ജക്‌ടര്‍ ഓപ്പറേറ്ററായിട്ടാണ്‌ കുഞ്ചാക്കോ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ഇതിനൊപ്പം ഇയാള്‍ ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ ബിസിനസും നടത്തുന്നുണ്ട്‌. 90 കളിലെ ഗ്രാമീണത പറയുന്ന ചിത്രത്തില്‍ ഏറെ വ്യത്യസ്‌തമായ ലുക്കിലാണ്‌ കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്‌. പാലക്കാടാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുന്നത്‌.
ഇതിന്‌ പിന്നാലെ എറണാകുളത്ത്‌ വേട്ടയുടെ സെറ്റിലേക്കാണ്‌ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്‌. ആസിഫ്‌ അലിക്കൊപ്പം രാജമ്മ അറ്റ്‌ യാഹൂവിലാണ്‌ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്‌.

Top