കുരീപ്പുഴ ശ്രീകുമാറിന്‍റെ ഹിന്ദു മതനിന്ദ നേരത്തേയും .തെളിവുകൾ പുറത്ത്

തിരുവനന്തപുരം : ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കവി കുരീപ്പുഴ ശ്രീകുമാർ മുൻപും പ്രസംഗിച്ചിട്ടുണ്ട് സരസ്വതീ ദേവിയേയും,ബ്രഹ്മാവിനെയും അധിക്ഷേപിച്ചായിരുന്നു കുരീപ്പുഴയുടെ പ്രസംഗം.‘സരസ്വതീ ദേവി എങ്ങനെ വിദ്യാദേവിയാകും ,ഏതു പുസ്തകമാണ് അവർ എഴുതിയിട്ടുള്ളതെന്നുമാണ് കുരീപ്പുഴയുടെ ചോദ്യം.സരസ്വതീ ദേവി മനുഷ്യന്റെ കണ്ടുപിടിത്തമാണ്.അധിക സൗന്ദര്യ ബോധമുള്ളവരാണ് ഇത്തരത്തിൽ ദൈവങ്ങളെ കണ്ടുപിടിക്കുന്നതെന്നും കുരീപ്പുഴ പ്രസംഗത്തിൽ പറയുന്നു.

നാലു കൈകളുള്ള ആരെങ്കിലും ഉണ്ടാകുമോയെന്നും,താമരപ്പൂവിൽ ആരെങ്കിലും നിൽക്കുമോ എന്നുമൊക്കെ കുരീപ്പുഴ പരിഹസിക്കുന്നുണ്ട്. ദൈവങ്ങളും,പാലാഴിയുമൊക്കെ മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാണ്.പാലാഴിയിൽ സർപ്പത്തിന്റെ കിടക്ക എന്നൊക്കെ പറയുന്നത് തന്നെ ആളുകളെ വിരട്ടാനുള്ള പരിപാടിയാണ്.അന്ന് വനിതാ കമ്മീഷൻ ഉണ്ടായിരുന്നെങ്കിൽ പാലാഴിയിൽ കിടക്കുന്ന വിദ്വാന്റെയും, പൊക്കിൾ കൊടിയിൽ നിന്നും ഉയർന്ന് വരുന്ന മറ്റൊരു വിദ്വാന്റെയും പേരിൽ കേസ് എടുക്കുമായിരുന്നുവെന്നും കുരീപ്പുഴ പ്രസംഗിച്ചു.പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ജനം ടിവി പുറത്തു വിട്ടു.

ഹിന്ദു ദേവീദേവന്മാരെ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.ദിവസങ്ങൾക്ക് മുൻപ് കൊല്ലം കോട്ടുക്കലിൽ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയിലും കുരീപ്പുഴ വിവാദ പ്രസംഗം നടത്തിയിരുന്നു .അയ്യപ്പപ്പൻ സ്വവർഗരതിയിലൂടെ ഉണ്ടായതാണെന്നും പദ്മനാഭസ്വാമിയുടെ നാഭിയിൽ നിന്ന് താമരയുണ്ടായതായി പ്രചരിപ്പിക്കുന്നത് ബിജെപിക്കാരാണെന്നും കുരീപ്പുഴ പറഞ്ഞതിനെ ജനങ്ങൾ ചോദ്യം ചെയ്തിരുന്നു.ഇതുപോലെ എല്ലാ മതവിശ്വാസികളുടെ ആരാധനാ ബിംബങ്ങളേയും വിശ്വാസങ്ങളേയും പരിഹസിക്കാൻ കുരീപ്പുഴയ്ക്ക് ധൈര്യമുണ്ടോ എന്നും ജനങ്ങൾ ചോദിച്ചിരുന്നു.പിന്നീട് ഗ്രന്ഥശാല സെക്രട്ടറിക്ക് തന്നെ കുരീപ്പുഴയുടെ പ്രസംഗത്തിൽ മാപ്പ് അപേക്ഷിച്ച് സംസാരിക്കേണ്ടി വന്നു.

Latest
Widgets Magazine