കുവൈത്തില്‍  ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനങ്ങള്‍ സ്വന്തമാക്കാനാവില്ല; പുതിയ നിയമം വിദേശികള്‍ക്കും ബാധകം…

കുവൈറ്റ്: കുവൈറ്റില്‍ ഇനി മുതല്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. ഇതോടെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാകും. പുതിയ നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കപെട്ടാല്‍ കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുമാവില്ല. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രാലയം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചു. വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സ് സമ്പാദിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിയിലേക്ക് മാറുകയാണെങ്കില്‍ നിലവിലെ ലൈസന്‍സ് അസാധുവാകുമെന്നാണ് നിയമം. ഇത്തരമാളുകളുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പുതിയ തീരുമാനപ്രകാരം അനുവദിക്കില്ല. കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുടെ എണ്ണം 27 ലക്ഷം കവിയുകയും വാഹനപെരുപ്പം മൂലം ഗതാഗതക്കുരുക്ക്
രൂക്ഷമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top