മോഹന്‍ലാല്‍ രമേഷ് പിഷാരടിയുടെ തന്തയ്ക്ക് വിളിച്ചോ? ഫീല്‍ ചെയ്തു എന്ന് പിഷാരടി

ലാല്‍സലാം എന്ന ടെലിവിഷന്‍ പരിപാടിയിലാണ് സഭവം. നടനും മിമിക്രി കലാകാരനും അവതാരകനുമായ രമേശ് പിഷാരടിയും പരിപാടിയില്‍ എത്തി. മോഹന്‍ലാല്‍ അഭിനയിച്ച ഏതെങ്കിലും ചിത്രത്തിന്റെ മ്യൂസിക് പ്ലേ ചെയ്യും. ആ സിനിമ ഏതാണെന്ന് മോഹന്‍ലാല്‍ തിരിച്ചറിഞ്ഞാല്‍ ആ ചിത്രത്തിലെ ഏതെങ്കിലും ഡയലോഗ് ബന്ധിപ്പിച്ച് പിഷാരടി ചോദ്യം ചോദിക്കും. ഇതാണ് പിഷാരടി മോഹന്‍ലാലിന് വച്ച ഗെയിം. കെ മധു സംവിധാനം ചെയ്ത അധിപന്‍ എന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച ചോദ്യമായിരുന്നു രമേഷ് പിഷാരടി ചോദിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് വിളിച്ച് തന്തയ്ക്ക് പറയുന്ന ഒരു രംഗമുണ്ട്. താനാര എന്ന് ചോദിക്കുമ്പോള്‍ നിന്റെ തന്ത എന്ന് പറയുന്നതാണ് സംഭാഷണം. രമേഷ് പിഷാരടി ചോദ്യം ചോദിച്ചപ്പോള്‍ ലാല്‍ ശരിക്കും പിഷാരടിയുടെ തന്തയ്ക്ക് വിളിച്ചു. ഇത്രയും കടുപ്പത്തിലല്ലോ ചേട്ടാ, ചേട്ടന്‍ സിനിമയില്‍ പറഞ്ഞത്. എനിക്ക് അത് ചെറുതായി ഫീല്‍ ചെയ്തു എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം. എന്നാല്‍ അങ്ങനെ ഞാന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. താനൊരിക്കലും അങ്ങനെ വിളിക്കില്ല. അച്ഛനെയും അമ്മയെയും ഏറ്റവും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ അങ്ങനെ ഒരാളുടെ തന്തയ്ക്ക് വിളിക്കുന്നത് തന്നെ വളരെ സങ്കടമുണ്ട്. പക്ഷെ നമ്മുടെ തന്തയ്ക്ക് ആരും വിളിക്കാതിരിക്കാനാണ് ഏറ്റവും സൂക്ഷിക്കേണ്ടത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ അച്ഛന്‍ വിമുക്ത ഭടനാണ് എന്നും പതിനഞ്ച് വര്‍ഷം എയര്‍ഫോഴ്‌സില്‍ ജോലി ചെയ്ത് വിരമിച്ച ആളാണെന്നും രമേഷ് പിഷാരടി പറഞ്ഞപ്പോള്‍, ലാല്‍സലാമിന്‌റെ വക അദ്ദേഹത്തിനൊരു സല്യൂട്ട് നല്‍കാനും ലഫ്. കേണല്‍ കൂടെയായ ലാല്‍ മറന്നില്ല.

Top