യുഎസിനെതിരെ പ്രതികാരം ചെയ്യാൻ ലാദന്റെ മകൻ: ഹംസ അൽഖ്വയ്ദ നേതൃത്വത്തിലേയ്ക്ക്

ക്രൈം ഡെസ്‌ക്

വാഷിങ്ടൺ: ലോക ഭീകരൻ ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻ ലാദൽ അൽഖ്വയിദ തലപ്പത്തേയ്ക്ക്. ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ബിൻലാദന്റെ മകൻ ഹംസയെ അൽഖ്വയിദ തലപ്പത്തേയ്ക്കു അവരോധിക്കുന്നത്. അച്ഛനെ കൊന്ന അമേരിക്കയോടുള്ള പ്രതികാരത്തിനായി 2017 ആദ്യം തന്നെ അമേരിക്കൻ ആസ്ഥാനത്ത് ഭീകരാക്രമണത്തിനും അൽഖ്വയ്ദ പദ്ധതിയിട്ടിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം പുറത്തു വിട്ട വീഡിയോ സന്ദേശത്തിലൂടെ ബിൽ ലാദന്റെ മകൻ വ്യക്തമാക്കുന്നു.
ബിൽലാദന്റെ മകൻ ഹംസയെ അൽഖ്വയ്ദ തലവനാക്കാൻ അടുത്ത ദിവസം തന്നെ നിലവിലെ നേതാവ് അയ്മൻ അൽസവാഹിരി തീരുമാനിച്ചിരുന്നു. ബിൽലാദന്റെ മരണത്തോടെ തീവ്രവാദ പ്രസ്ഥാനമായ അൽഖ്വയ്ദയുടെ കരുത്ത് പലയിടത്തും കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബിൽലാദന്റെ മകനെ ഒപ്പം കൂട്ടി അൽഖ്വയ്ദയുടെ കരുത്ത് വർധിപ്പിക്കുന്നതിനാണ് ഇപ്പോൾ സവാഹിരി തന്ത്രം ഒരുക്കുന്നത്.
2011 ലാണ് ബിൽലാദൻ കൊല്ലപ്പെടുന്നത്. എന്നാൽ, ഈ സമയം ലാദനൊപ്പം ഇല്ലാതിരുന്ന ഹംസ പിന്നീട് അൽഖ്വയ്ദയുമായി അടുക്കുകയായിരുന്നു. 2015 ൽ അൽഖ്വയ്ദയുടെ ഔദ്യോഗിക അംഗമായ ഹംസ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിശീലനത്തിലായിരുന്നു. 2016 അവസാനത്തോടെയാണ് അൽഖ്വയ്ദയുടെ ഭാഗമായി പൂർണതോതിൽ എത്തിയത്. ഇതിനിടെ കഴിഞ്ഞ ദിവസം ഹംസയുടെ പേരിലുള്ള വീഡിയോ സന്ദേശം അൽഖ്വയ്ദ പുറത്തു വിടുകയും ചെയ്തു. ഇതേ തുടർന്നാണ് അമേരിക്ക ഹംസയെ ലോക ഭീകരായി പ്രഖ്യാപിച്ചത്.

Latest
Widgets Magazine