നാല്‍പ്പത്തിയൊന്നുമായി ലാല്‍ജോസ് വരുന്നു; അയ്യപ്പനുമായി ബന്ധമുള്ള ചിത്രമെന്ന് ആരാധകര്‍

ലാല്‍ ജോസിന്റെ പുതിയ ചിത്രം നാല്‍പത്തിയൊന്നിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. നാല്‍പത്തിയൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയില്‍ ആരംഭിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ പോസ്റ്ററിന്റെ പ്രത്യേകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന് ഒരുപിടി നല്ല പുതുമുഖങ്ങളെ സമ്മാനിച്ച ലാല്‍ജോസ് ഇക്കുറിയും സിനിമയിലേക്ക് രണ്ട് പുത്തന്‍ അഭിനേതാക്കളെ കൂടി സമ്മാനിക്കുന്നുണ്ട്. നായകനും നായികയ്ക്കുമൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങളായിരിക്കും ഇവര്‍ അവതരിപ്പിക്കുന്നത്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ചിത്രത്തിന് കണ്ണൂരിലെ സാമൂഹ്യ ജീവിതമാണ് പശ്ചാത്തലമാകുന്നത്. നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ.

തെരഞ്ഞെടുപ്പും വേനലും ചൂടുപിടിപ്പിച്ചു തുടങ്ങിയ തലശ്ശേരിയിലെ മണ്ണില്‍ നാല്‍പത്തിയൊന്നിലെ കഥാപാത്രങ്ങള്‍ നടന്ന് തുടങ്ങിയിരിക്കുന്നു. എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരും. അജയന്‍ മങ്ങാടാണ് ചിത്രത്തിനായി കലാസംവിധാനം ഒരുക്കുന്നത്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയതോടെ ചില ചര്‍ച്ചകളും സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നുണ്ട്. ‘നാല്പ്പത്തിയൊന്ന്’ എന്ന പേര് ശബരിമല വിഷയവുമായി ബന്ധമുണ്ടെന്നും, ’41’ എന്ന പേര് മണ്ഡലകാല വ്രതമായി ബന്ധപ്പെട്ടതാണെന്നും ചര്‍ച്ചകളില്‍ പറയുന്നുണ്ട്. ശബരിമല അയ്യപ്പന്റെ വിഗ്രഹവുമായി സാമ്യമുള്ള രീതിയിലാണ് നാല്പത്തിയൊന്ന് എന്ന ടൈറ്റിലും ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് സംവിധായകനോ അണിയറ പ്രവര്‍ത്തകരോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top