മോഹൻലാലും പൃഥ്വിയും ചേർന്ന് തുലച്ചത് പന്ത്രണ്ടരക്കോടി..!

സിനിമാ ഡെസ്‌ക്

കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ നിന്നു ന്യൂജനറേഷനിലൂടെ വളർന്നു വരുന്ന മലയാള സിനിമയിൽ രണ്ടു താരങ്ങൾ ചേർന്നു നശിപ്പിച്ചു കളഞ്ഞത് പന്ത്രണ്ടരക്കക്കോടി രൂപ. മോഹൻലാലിന്റെ മേജർ രവി ചിത്രമായ ബിയോണ്ട് ബോർഡേഴ്‌സ് അഞ്ചരക്കോടി രൂപ നഷ്ടപ്പെടുത്തി കളഞ്ഞപ്പോൾ, പൃഥ്വിയുടെ ടിയാൻ നിർമ്മാതാവിന്റെ രണ്ടു കോടി രൂപ വെള്ളത്തിലാക്കി കളഞ്ഞു. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പുലിമുരുകൻ, ഒപ്പം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്കു ശേഷമാണ് മോഹൻലാൽ 1971 ബിയോൺഡ് ബോർഡേഴ്സ്സിൽ അഭിനയിച്ചത്.
പ്രതിഫല തുക കുത്തനെ വർദ്ധിപ്പിച്ച് നാലും അഞ്ചും കോടിയാക്കി ഉയർത്തിയ ലാലിനെ പേടിച്ച് ഡെയിറ്റിനായി ക്യൂ നിന്ന പല നിർമ്മാതാക്കളും ഉൾവലിയുന്നതായാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ തുടർന്നാണ് അടുപ്പിച്ച് രണ്ട് സിനിമകൾ ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരിന് നിർമ്മിക്കേണ്ടി വരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

‘ഒടിയന്റെ’ ഷൂട്ടിംങ് സെപ്തംബറിൽ ആരംഭിക്കും. മോഹൻലാൽ സിനിമകളിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമകളാണ് ഭൂരിപക്ഷവും സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടുള്ളത്.

നിർമ്മാതാവിന് ഭീകര നഷ്ടമുണ്ടാക്കിയ മറ്റൊരു സിനിമ പൃഥ്വിരാജ് നായകനായ ‘ടിയാൻ’ ആണ്.

16 കോടി മുടക്കി നിർമ്മിച്ച സിനിമയുടെ നഷ്ടം 7 കോടിയാണ്. രണ്ട് കോടി രൂപയായിരുന്നു ഈ സിനിമയിൽ പൃഥ്വിയുടെ പ്രതിഫലം.

മമ്മുട്ടിയും ദിലീപും രണ്ടു കോടി മുതൽ രണ്ടര കോടി വരെയാണ് ഓരോ സിനിമക്കും പ്രതിഫലം വാങ്ങുന്നത്. ഇവരുടെ ചിത്രങ്ങളുടെ നിർമ്മാണ ചിലവ് 5 മുതൽ ഏഴ് കോടിയിൽ വരെ ഒതുങ്ങുമെന്നതിനാൽ നിർമ്മാതാവിനെ സംബന്ധിച്ച് സിനിമ പരാജയമായാലും വലിയ നഷ്ടം വരാറില്ല.

ദിലീപിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം പുറത്തിറങ്ങാനിരിക്കുന്ന രാമലീല ആണ്. ദിലീപ് പുറത്തിറങ്ങിയിട്ടേ ഈ സിനിമയും പുറത്തിറക്കൂ എന്നാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർ ഒന്നര കോടിക്കും രണ്ടിനുമിടയിലാണ് ഓരോ സിനിമക്കും പ്രതിഫലം വാങ്ങുന്നത്.

ഫഹദ് ഫാസിലിന് ഒരു കോടി മുതൽ ഒന്നേകാൽ കോടി വരെയാണ് ശമ്പളം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സിനിമ നന്നായാൽ താരങ്ങളില്ലെങ്കിലും കളക്ഷൻ നേടുമെന്നത് മനസ്സിലാക്കി നായക നടന്മാർ പ്രതിഫലം കുറക്കണമെന്നതാണ് നിർമ്മാതാക്കളുടെ പൊതു ആവശ്യം.

എന്നാൽ മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ഇപ്പോൾ തിയറ്ററുകളിൽ നല്ല കളക്ഷൻ വരുന്നതിനാൽ ഒറ്റപ്പെട്ട പരാജയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഫലം കുറക്കാൻ പറഞ്ഞാൽ നടക്കില്ലെന്നതാണ് താരങ്ങളുടെ നിലപാട്.

Top