20,000 രൂപയിലേറെ തുക കൊടുത്ത് സ്ഥലം വാങ്ങിയവര്‍ കുടുങ്ങും

20,000 രൂപയിലേറെ തുക കൊടുത്ത് സ്ഥലം വാങ്ങിയവര്‍ ആണോ നിങ്ങൾ. എന്നാൽ നിങ്ങൾ തീർച്ചയായും  കുടുങ്ങും. കാരണം നിങ്ങൾക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എത്താൻ അധികം വൈകില്ലെന്നാണ് സൂചന. 20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ഡിവിഷന്‍. 2015 മുതല്‍ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍വഴിയാണ് പരിശോധന. 2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 20,0000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അക്കൗണ്ട് പേയി ചെക്കായോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയോ ആയിരിക്കണം.

Top