രൂപതയിലെ ഭൂമി വിവാദം: ആലഞ്ചേരിയുടെ അഭിഭാഷകന് പിഴച്ചു; രൂപതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭൂമി ഇടപാടില്‍ ട്രസ്റ്റ് രൂപീകരിച്ചത് എന്തിനാണെന്ന് ജസ്റ്റീസ് കെമാല്‍ പാഷയുടെ ബെഞ്ചിന്റെ ചോദ്യത്തിന് നികുതി ഇളവ് നേടാനാണ് എന്നാണ് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ മറുപടി നല്‍കിയത്. രാജ്യത്തെ കബളിപ്പിക്കാനാണോ ഇത്തരത്തില്‍ രജിസ്ട്രേഷന്‍ എടുത്തതിന്റെ ലക്ഷ്യമെന്ന് കോടതി വിമര്‍ശനം ഉന്നയിച്ചു.

കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും ട്രസ്റ്റ് അല്ലെന്നും ആയിരുന്നു കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ അതിരൂപത ട്രസ്റ്റ് രജിസ്ട്രേഷന്‍ ആണ് ലഭിച്ചിരിക്കുന്നതെന്നും അതിരുപതയുടെ പാന്‍കാര്‍ഡ് ട്രസ്റ്റിനുള്ളതാണെന്നും വ്യക്തമാക്കുന്ന ആദായ നികുതി വകുപ്പില്‍ നിന്നുള്ള രേഖകള്‍ പുറത്തുവന്നിരുന്നു.

അതിരുപത ട്രസ്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന രേഖകള്‍ പുറത്തുവന്നതോടെയാണ് കര്‍ദ്ദിനാള്‍ നിലപാട് മാറ്റിയത്. അതിരൂപതയുടെ സ്വത്ത് ട്രസ്റ്റിനു കീഴില്‍ വരുന്നതാണെന്ന് വരുന്നതോടെ കേസ് കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഭൂമി ഇടപാടിലെ തട്ടിപ്പില്‍ കേസ് എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

റാങ്ക് പട്ടികയും മറികടന്ന് നിയമനം: എഎന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദുചെയ്തു ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി, സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാറും കൂട്ടുകാരിക്കൊപ്പം ജീവിക്കാന്‍ 40കാരിക്ക് അനുമതി; സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയതിന് ശേഷമുളള ഹൈക്കോടതിയുടെ ആദ്യ ഉത്തരവ് ജാമ്യം പരിഗണിക്കുമ്പോൾ പ്രഥമ ദൃഷ്ടിയാൽ കുറ്റം ചെയ്തിട്ടുണ്ടോ എന്നു മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതി; ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കി നടപടി പ്രളയം: ദുരന്ത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡം നിര്‍ണയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Latest
Widgets Magazine