ഭൂമി വിവാദം കത്തുന്നു: പരസ്യ പ്രതിഷേധവുമായി സഹായമെത്രാന്മാര്‍; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രാജിവയ്ക്കണമെന്ന് ആവശ്യം

കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദം കത്തുന്നു. ഹൈക്കോടതിയുടെ രാക്ഷ വിമര്‍ശനവും പോലീസ് അന്വേഷണവും നേരിടുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രതിഷേധവുമായി വൈദികര്‍ രംഗത്ത്.

സഭാ അദ്ധ്യക്ഷനെതിരെ സഹായമെത്രാന്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജോസ് പുത്തന്‍വീട്ടിലും സെബാസ്റ്റ്യന്‍ എടയന്ത്രത്തും കര്‍ദിനാളിനെ കാണും. വൈദികര്‍ ബിഷപ്പ് ഹൗസില്‍ യോഗം ചേര്‍ന്ന് വൈദിക സമിതിയുടെ ആവശ്യം കര്‍ദിനാളിനെ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിറോ മലബാര്‍ സഭയുടെ അങ്കമാലിയിലെ ഭൂമി വില്‍പന സംബന്ധിച്ച വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി ആവശ്യപ്പെട്ട് വൈദികര്‍ രംഗത്തെത്തിയിരുന്നത്. അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള തേവരയിലെയേും ജി.സി.ഡി.എയ്ക്ക് സമീപത്തുള്ള ഭൂമിയുമാണ് കര്‍ദിനാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

തേവരയിലെ പെരുമാലൂര്‍ സ്‌കൂളിന് സമീപത്തെ 8.5 സെന്റും കൊച്ചിയുടെ ഹൃദയഭാഗത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപമുള്ള 28.1 സെന്റുമാണ് വില്‍ക്കാന്‍ കര്‍ദിനാള്‍ ശ്രമം നടത്തിയത്. കോതമംഗലം രാമല്ലൂര്‍ സ്വദേശിയായ ജോസ് കുര്യന്‍ എന്നയാള്‍ എട്ട് കോടിക്ക് ഈ രണ്ട് ഭൂമികളും വാങ്ങാനിരുന്നതാണ്. 2017ല്‍ ഈ പ്‌ളോട്ടുകള്‍ വില്‍ക്കുന്നതിനുള്ള കരാറില്‍ ആലഞ്ചേരി ഒപ്പുവച്ചിരുന്നു.

Top