ലണ്ടന്‍ ഭീകരാക്രമണം:6 പേര്‍ കൊല്ലപ്പെട്ടു.യാത്ര നിരോധനം പുന:സ്ഥാപിക്കണമെന്ന്​ ട്രംപ്​

ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു.ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് പൂര്‍ണമായി അടച്ചു.ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് പൂര്‍ണമായി അടച്ചു. ലണ്ടന്‍ ബ്രിഡ്ജിന് സമീപത്താണ് ആദ്യം ആക്രമണം ഉണ്ടായത്. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഭീകരര്‍ വാന്‍ ഓടിച്ചുകയറ്റിയായിരുന്നു ആക്രണം. 20 ഓളം പേരെ ഇടിച്ചുവീഴ്ത്തിയ ശേഷം വാന്‍ ഒരു ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറ്റിയാണ് നിര്‍ത്തിയത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.മരണസംഖ്യ ഉയര്‍ന്നേക്കും. ആക്രമികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ ബ്രഡ്ജ് താത്കാലികമായി അടച്ചതായി അധികൃതര്‍ വ്യക്തമാക്കി.ഇതേ സമയം തന്നെ ബോറോ മാര്‍ക്കറ്റില്‍ ഭീകരര്‍ ആളുകളെ കുത്തിവീഴ്ത്തിയതാണ് മറ്റൊരാക്രമണം. കത്തിയുമായി അക്രമം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഭീകരരെ വധിച്ചതായി പോലീസ് വ്യക്തമാക്കി. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടന്‍ പോലീസ് അറിയിച്ചു. നഗരത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററില്‍ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പാണ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടത്.

ഇതേ സമയം തന്നെ ലണ്ടൻ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ യാത്ര നിരോധനം കോടതികൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തി അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. കോടതികൾ അവകാശങ്ങൾ തിരിച്ച് തരുമെന്നാണ് പ്രതീക്ഷയെന്ന് യാത്ര നിരോധനത്തെ ഉദ്ദേശിച്ച് ട്രംപ് ട്വിറ്ററിൽ കുറിച്ചു. യാത്ര നിരോധനം അമേരിക്കക്ക് അധിക സുരക്ഷ നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ബ്രിട്ടന് എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രംപ് അറിയിച്ചു.

ലണ്ടൻ ബ്രിഡ്ജിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ പൊലീസ് വധിച്ചതായും വാർത്തകളുണ്ട്.നേരത്തെ ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വിലക്കേർപ്പെടുത്തിയത്.

രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിലെ അരിയാനയിൽ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top