കഞ്ചാവ് കടത്ത്; പ്രമുഖ സീരിയൽ നടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: സീരിയല്‍ ആല്‍ബം ടെലിഫിലിം രംഗത്ത് സജീവമായ നടി കഞ്ചാവ് കടത്തിന് അറസ്റ്റില്‍. മലപ്പുറം കോട്ടപ്പടി തോൽപ്പറമ്പത്ത് സാഹിറ (44), കോഡൂർ ചെമ്മൻകടവ് ചോലക്കൽ പാലംപടിയിൽ മുഹമ്മദ് ഷമീം (23), ഏനിക്കൽ വിപിൻദാസ് (35) എന്നിവരാണ് അറസ്റ്റിലായത്. കാളികാവ് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൈസൂരുവില്‍ നിന്നും കാറില്‍ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുന്നതിനിടെ വണ്ടൂരില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു കാറില്‍ ഇവര്‍ സഞ്ചരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്തെ സീരിയല്‍ ടെലിഫിലിം നടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും രംഗത്ത് സജീവമായിരുന്നു. ഇതിനുമുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്. ടെലിഫിലിമുകളിലും നിരവധി ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള മലപ്പുറം കോട്ടപ്പടി സ്വദേശിനി സീരിയലുകളിലും സജീവ സാന്നിദ്ധ്യമാണ്.

Top