തമിഴ്നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ രജനികാന്തിന്റെ ഭാര്യ കണ്ടെത്തി നല്‍കും

ജനങ്ങള്‍ക്ക് ആശ്രയമേകി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഭാര്യ രംഗത്തിറങ്ങി. തമിഴ്നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ കണ്ടെത്തി നല്‍കാനാണ് ലതാ രജനികാന്തിന്റെ ലക്ഷ്യം. ഇതിനായി അഭയം പദ്ധതിക്ക് തുടക്കം കുറിച്ചു.

ചെന്നൈയില്‍ അടുത്തകാലത്ത് രണ്ട് അമ്മമാര്‍ക്ക് കുട്ടികള്‍ നഷ്ടമായ സാഹചര്യത്തിലാണ് അഭയം ആരംഭിക്കാന്‍ പ്രേരണയുണ്ടായതെന്ന് ലത രജനികാന്ത് പറയുന്നു. ചെന്നൈയില്‍ നിരവധി കുട്ടികളാണ് ഓരോവര്‍ഷവും കാണാതാകുന്നത്. ഇത്തരത്തില്‍ കാണാതാകുന്ന വിവരം ശേഖരിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. എന്‍ജിഒകളുടെയും ജനങ്ങളുടെയും സഹകരണത്തിലാണ് അഭയം പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ കണ്ടെത്തി രക്ഷാകര്‍ത്താക്കളെ ഏല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അഭയം കുട്ടികളെ കണ്ടെത്താനായി അധികൃതരുടെ സഹായം തേടും.

Latest
Widgets Magazine