വേങ്ങര ഉപതെരഞ്ഞെടുപ്പ്: പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം > മലപ്പുറം ജില്ലയിലെ വേങ്ങര നിയോജമണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് ബഷീര്‍. ഞായറാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

അറിയപ്പെടുന്ന വാഗ്മിയും അഭിഭാഷകനുമാണ്  അമ്പതുകാരനായ പി പി ബഷീര്‍. എ ആര്‍ നഗര്‍ മമ്പുറം സ്വദേശിയായ ഇദ്ദേഹം സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ്. മമ്പുറം ജിഎല്‍പി സ്കൂള്‍, തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്കൂള്‍, പിഎസ്എംഒ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍നിന്നും മനുഷ്യാവകാശ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, തിരൂരങ്ങാടി ബ്ളോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2000-2005ല്‍ എ ആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2007 മുതല്‍ 11 വരെ തിരൂര്‍ കോടതിയില്‍ അഡീഷണല്‍ ഗവ. പ്ളീഡറായും പബ്ളിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതനായ പട്ടര്‍കടവന്‍ പുഴമ്മല്‍ യാ—ക്കൂബിന്റെയും കോലാരി പാത്തുട്ടിയുടെയും മകനാണ്. എഴുത്തുകാരിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല തിരൂര്‍ സെന്ററിലെ പ്രൊഫസറുമായ ഡോ. കെ പി ഷംസാദ് ഹുസൈനാണ് ‘ഭാര്യ. ഇനിയ ഇശല്‍ ഏക മകള്‍.

Top