പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. സ്ത്രീകളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളത്തോട് കൂടിയുള്ള പ്രസവാവധി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ 12 ആഴ്ചയാണ് പ്രസവാവധി. അധികമായി വരുന്ന 14 ആഴ്ചയിലെ ശമ്പളം സര്‍ക്കാര്‍ നല്‍കും. 15,000 രൂപവരെ പ്രതിമാസം ശമ്പളം ഉള്ളവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.
പ്രതിവര്‍ഷം 400 കോടി രൂപയുടെ അധികബാധ്യത ഇതുമൂലം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാകും പദ്ധതി ആദ്യം നടപ്പാക്കുക. പിന്നീട് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കും. ആനുകൂല്യം ലഭിക്കുന്നതിന് ഇപിഎഫ്ഒയില്‍ അംഗങ്ങളായി ചുരുങ്ങിയത് 12 മാസമെങ്കിലും ആയിരിക്കണം. ഇപിഎഫ്ഒയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.