എന്തൊരു കാല്..! ലോകത്തെ ഏറ്റവും നീളം കൂടിയ കാലിന്റെ ഉടമ

സ്വന്തം ലേഖകൻ

ലോകത്തെ ഏറ്റവും നീളംകൂടിയ കാലുള്ള വനിത എന്ന ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ് ഈ യുവതി. ലോകത്തേറ്റവും ഉയരമുള്ള മോഡലും റഷ്യൻ ബാസ്‌കറ്റ് ബോൾ ടീമിനൊപ്പം ഒളിമ്പിക് മെഡൽ നേടുകയും ചെയ്തിട്ടുണ്ട് എക്കാത്തറീന ലിസിന.

ആറടി ഒമ്പതിഞ്ച് ഉയരമുണ്ട് എക്കാത്തറീനയ്ക്ക്. ലോകത്തേറ്റവും ഉയരമുള്ള പ്രൊഫഷണൽ മോഡൽ എന്ന ഗിന്നസ് റെക്കോർഡിന് പുറമെയാണ്, നീളമുള്ള കാലുകളുടെ റെക്കോർഡും അവർക്ക് കിട്ടുന്നത്. എക്കാത്തറീനയുടെ ഇടത്തേ കാലിന് 132.8 സെന്റിമീറ്ററുംവലതുകാലിന് 132.2 സെന്റിമീറ്ററുമാണ് നീളം.

Latest