ലക്ഷ്മി നായര്‍ വീണ്ടും പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്..ഭീഷണിപ്പെടുത്തിയാണ് ലക്ഷ്മി നായര്‍ പരാതി പിന്‍വലിപ്പിച്ചു ? ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന പരാതി പിന്‍വലിച്ചു;കാനം അറിഞ്ഞാട്ടാണെന്ന് വിദ്യാര്‍ത്ഥി നേതാവ് ..സമരക്കാര്‍ വെട്ടില്‍

തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ മനസില്‍ ഭീതിയുടെ വിത്തു വിതച്ചു കൊണ്ട് ലക്ഷ്മി നായര്‍ വീണ്ടും ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്. ലക്ഷ്മി നായര്‍ വിജയിയാവുമ്പോള്‍ പരാജയമണഞ്ഞത് വിദ്യാര്‍ഥികളാണ്.വിദ്യാര്‍ഥികള്‍ അഹോരാത്രം നടത്തിയ സമരം നടത്തിയതു മാത്രം. ലോ അക്കാദമിയിലെ സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ആരോപിക്കപ്പെട്ട ജാതി അധിക്ഷേപ പരാതി പിന്‍വലിപ്പിച്ചതിന് പിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വമാണെന്നാണ് സൂചന. അക്കാദമിയിലെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന എഐഎസ്എഫുകാരുമായ വിവേക് വിജയഗിരി,ശെല്‍വം എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിപിഐയുടെ ഇടപെടലുണ്ടായത്. സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരില്‍ ഒരാളാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം കേസ് പിന്‍വലിപ്പിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കിയതും.

ലോ അക്കാദമിയില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ സിപിഎമ്മിനെയും എസ്എഫ്‌ഐയുടെയും തീരുമാനങ്ങള്‍ക്ക ഘടകവിരുദ്ധമായായിരുന്നു സിപിഐയും അവരുടെ യുവജന സംഘടനയായ ഐഐഎസ്എഫും പെരുമാറിയത്. ആദ്യം ഉണ്ടാക്കിയ കരാറില്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചപ്പോള്‍ സമരത്തിലുറച്ച് നില്‍ക്കുകയും കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു എഐഎസ്എഫ്. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റിയതിനുശേഷം സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിലാണ് എഐഎസ്എഫ്, എംഎസ്എഫ്, കെഎസ്‌യു, എബിവിപി എന്നീ സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറിയതും.

ലക്ഷ്മി നായര്‍ക്കെതിരെയുണ്ടായിരുന്ന പ്രധാന കച്ചിത്തുരുമ്പായ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന പരാതി ആരോടും ആലോചിക്കാതെ വിവേക് പിന്‍വലിച്ചതിന്റെ ഞെട്ടലിലാണ് എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വം. വിവേകിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്. എന്നാല്‍, താന്‍ എ.ഐ.എസ്.എഫ് നേതാവല്ല പ്രവര്‍ത്തകന്‍ മാത്രമാണെന്നും പരാതി പിന്‍വലിക്കുന്നത് ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും വിവേക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ലോ അക്കാദമി സമരത്തിന്റെ എരിതീയില്‍ പകര്‍ന്ന എണ്ണയായിരുന്നു വിവേകിന്റെ പരാതി. 1989ലെ പട്ടികജാതി പട്ടിക വര്‍ഗ നിയമപ്രകാരം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പ്രതിചേര്‍ത്ത് പേരൂര്‍ക്കട പൊലീസ് കേസെടുക്കുകയും ചെയ്തു.lekshmi1 പരാതി നല്‍കിയതിന് ശേഷം താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കേസില്‍ സാക്ഷിമൊഴി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ അസൗകര്യവും ക്യാമ്പസിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും മാനിച്ചാണ് പരാതി പിന്‍വലിച്ചതെന്നാണ് വിവേക് പറയുന്നത്. എന്നാല്‍ അക്കാദമയില്‍ സമരം നയിച്ച വിദ്യാര്‍ത്ഥി ഐക്യവേദിയുമായോ ക്യാമ്പസിലെ സുഹൃത്തുക്കളുമായോ ആലോചിക്കാതെയുള്ള തീരുമാനം ആശങ്കകള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

പരാതി ഇല്ലാതായതോടെ സമരം ചെയ്ത വിദ്യര്‍ഥി സംഘടനകളും പാര്‍ട്ടി ഘടകങ്ങളുമാണ് വെട്ടിലായത്. വേനലവധിക്ക് കഴിഞ്ഞ് ജൂണ്‍ 5ന് ക്ലാസുകള്‍ തുടങ്ങിയ ശേഷം സമര രംഗത്തുണ്ടായിരുന്ന ഹോസ്റ്റലിലെ പെണ്‍കുട്ടികളും വിദ്യാര്‍ത്ഥി ഐക്യവേദിയിലെ മറ്റ് സംഘടനകളും വിഷയത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ബ്ലാക് ലിസ്റ്റില്‍ പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ലക്ഷ്മി നായര്‍ പരാതി പിന്‍വലിച്ചതെന്നും ആരോപണമുണ്ട്.
അതിനിടെ ലക്ഷ്മി നായര്‍ക്കെതിരായ ജാതിപ്പേര് കേസ് പിന്‍വലിച്ച വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി . 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എ.ഐ·.എസ്.എഫ് ജില്ലാകമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വിവേക് വിജയ്ഗിരിക്കാണ് നോട്ടീസ് ലഭിച്ചത്. അതേസമയം വി.ജെ. വിനീത് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമെന്ന് കാനം പ്രതികരിച്ചു. പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു. നേരത്തെ കേസ് പിന്‍വലിച്ചത് കാനത്തിന്റെ അറിവോയെന്ന് വിനീത് പറഞ്ഞിരുന്നു.

Latest
Widgets Magazine