വീട്ടില്‍ പുലിയെ വളര്‍ത്തി ! ആരാണ് ആ ഉന്നതന്‍ ?.. നാടിനെ വിറപ്പിച്ച പുലിയെ വളര്‍ത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്.പുലിയില്‍ പുലിവാലു പിടിച്ച് വനംവകുപ്പും

തിരുവനന്തപുരം:കഴിഞ്ഞ മാസം ആദ്യം കണ്ണൂര്‍ നഗരത്തില്‍ ഭീതിപരത്തിയ പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ കോഴിക്കോട് നിന്നും മയക്കു വെടി വിദഗ്ധന്‍ എത്തിയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടന്‍ തന്നെ സുഖ ചികിത്സ നല്‍കി കാട്ടിലേക്ക് തുറന്ന് വിടാന്‍ നെയ്യാര്‍ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രത്യകം തയ്യറാക്കിയ കൂട്ടിലേക്ക് വനം മന്ത്രി കെ രാജുവിന്റെ സാന്നിധ്യത്തിലാണ പുലിയെ മാറ്റിയത്. പുലി എത്തി ഒന്നര മാസം പിന്നിട്ടിട്ടും അതിനെ കാട്ടിലേക്ക് തുറന്ന് വിടാനുള്ള സാഹചര്യമില്ലന്ന് കാട്ടി വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ കെ ജയകുമാര്‍ വൈള്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം പുലി കാട്ടില്‍ വളര്‍ന്നതല്ലയെന്നും ഡോക്ടര്‍ സ്ഥിരീകരിക്കുന്നു. പുലിയെ കൊണ്ടു വന്ന നാളുകളില്‍ വെറ്റിനറി ഡോക്ടര്‍ ജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ട് മുയലുകളെയും ഒരാടിനെയും പുലിക്ക് ഇരയായി നല്‍കി. ആദ്യം കൂട്ടിലേക്ക് ഇട്ട മുയലിനെ പുലി പിടിച്ചു കൊന്നുവെങ്കിലും ഭക്ഷിച്ചില്ല. രണ്ടാമത് കൂട്ടിലേക്ക് കയറ്റി വിട്ട മുയലിനോടു പുലി ചങ്ങാത്തത്തിലുമായി. ഇതിനിടെ കൂടിനുള്ളില്‍ ഒരാടിന്‍ കുട്ടിയെ എത്തിച്ചുവെങ്കിലും ഒരാഴ്ചയോളം പുലി ഉപദ്രവിച്ചില്ലന്ന് വനം വകുപ്പിലെ വാച്ചര്‍മാര്‍ പറയുന്നു. അതായത് ഇരയെ വേട്ടയാടി പിടിക്കാത്ത പുലി കാട്ടില്‍ വളര്‍ന്നതല്ലന്ന് വനംവകുപ്പിലെ ഡോക്ടര്‍ക്ക് പുറമെ ഉള്‍വനങ്ങളില്‍ സംരക്ഷണ ജോലിയില്‍ ഏര്‍പ്പെടുന്ന വാച്ചര്‍മാരു സമമതിക്കുന്നു.leopard

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതായത് ഈ പുലിയെ കാട്ടില്‍ തുറന്ന് വിട്ടാല്‍ ഒന്നുകില്‍ ഇരപിടിക്കാന്‍ കഴിയാതെ വിശന്നു വലഞ്ഞു അത് ചാവും. അല്ലെങ്കില്‍ മറ്റു പുലികളോ ജന്തുക്കളോ ഇതിനെ ആട്ടി ഓടിക്കും. സാധാരണ ഗതിയില്‍ വനത്തില്‍ ജീവിക്കുന്ന പുലികളെക്കാള്‍ ഈ പുലിക്ക് നിറം മങ്ങല്‍ ഉണ്ട്. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന പുലിയെ ഷാംപു ഉപയോഗിച്ച് കുളിപ്പിച്ചിരുന്നതായും സംശയം ഉണ്ട്്. മലബാര്‍ മേഖലയിലെ ഏതെങ്കുലും സമ്പന്നരുടെ വീടുകളില്‍ ആഢ്യത്വത്തിനായി അതീവ രഹസ്യമായി കൊണ്ടു വന്ന്‌ന വളര്‍ത്തിയ പുലി കുട്ടിയാവാം വളര്‍ന്നു വലുതായതെന്ന സംശയവും ബലപ്പെടുന്നു. പുലി വന്യ സ്വാഭാവം പ്രകടിപ്പിക്കാത്തത് സംബന്ധിച്ച് റിപ്പോര്‍ട്ട് വനം വകുപ്പ് ആസ്ഥാനത്ത് ലഭിച്ചിട്ടും അന്വേഷണം നടത്താത്തത് വനം വകുപ്പിലെ ഉന്നതര്‍ക്കും ഇതില്‍ പങ്കുള്ളതു കൊണ്ടാവാമെന്ന് കരുതുന്നു. പുലി വളരുകയും സംഭവം ഒളിച്ചുവെയ്ക്കാന്‍ കഴിയാതെ വരുകയും ചെയ്തപ്പോള്‍ തുറന്നു വിട്ടാതകാമെന്നാണ് നിഗമനം.puli-knr-house

വനംവന്യം ജീവി നിയമ പ്രകാരം് ഷെഡ്യൂള്‍ ഒന്നില്‍പെടുന്ന പുലിയെ വീട്ടിലോ നാട്ടിലോ വളര്‍ത്തുന്നതും വനത്തില്‍ നിന്നും കടത്തി കൊണ്ടുവരുന്നതും ഗുരുതരമായ കുറ്റമാണ്. കാട്ടില്‍ നിന്നാണ് ഈ പുലിയെ നാട്ടിലെത്തിച്ചതെങ്കില്‍ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസര്‍ അടക്കം ഒരു ഡസനിലധികം ഉദ്യഗസ്ഥരുടെ തൊപ്പി തെറിക്കും. അന്വേഷണം ഉണ്ടാവാതിരിക്കാന്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മറുവാദവും ഉയര്‍ത്തുന്നുണ്ട്്. സര്‍ക്കസു കമ്പിനിക്കാര്‍ ഉപേക്ഷിച്ചതോ ഉത്തരേന്ത്യയില്‍ നിന്നും സമാന സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട് ഗുഡ്‌സ് ട്രയിനില്‍ കണ്ണൂരിലെത്തിയതോ ആവാമെന്നും ഇവര്‍ പറയുന്നു. പുലിയെ നാട്ടില്‍ വളിര്‍ത്തിയാതാണ് എന്ന സത്യം വനം വകുപ്പ് ഒളിച്ചുവെയ്ക്കുന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു.ഇക്കാര്യം ഒദ്യോഗികമായി ഇതുവെര പുറത്തുവിടാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല.

ഒരു മാസം കൂടി നിരീക്ഷിച്ച ശേഷം പുലിയെ തിരുവനന്തപുരം മൃഗശാലക്ക് കൈമാറാനാണ് വനം വകുപ്പിന്റെ തീരുമാനം. എന്നാല്‍ പുലി കൂടുകള്‍ അധികം ഇല്ലാത്തതും ആവിശ്യത്തിന് പുലി ഉള്ളതും കാരണം മൃഗശാല അധികൃതര്‍ ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല.
മാര്‍ച്ച് ആദ്യവാരം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടിലാണ് പുലിയെ കണ്ട്ത് .പുലിയുടെ ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു..കണ്ണൂര്‍ കോര്‍പറേഷന്റെ തായത്തെരു ഡിവിഷനിലെ കസാനക്കോട്ട കുന്നില്‍ ഹുജറക്കു സമീപമാണ് പുലിയെ ആദ്യം കണ്ടത്. ആളുകള്‍ ഓടിക്കൂടിയതോടെ ഭയന്ന പുലി റെയില്‍വേ ട്രാക്കിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ ഒളിച്ചു.സംഭവമറിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയത്തെിയത്. പറമ്പിനു സമീപത്തെ വീടുകള്‍ക്കു മുകളിലും റെയില്‍വേ ട്രാക്കിലും ജനങ്ങള്‍ തിങ്ങിക്കൂടി. ആളുകളുടെ ബഹളം കാരണം ഇടക്ക് അക്രമാസക്തമായി പുറത്തിറങ്ങിയ പുലി പിന്നീട് കുറ്റിക്കാട്ടിനുള്ളിലേക്ക് തന്നെ മടങ്ങി. വനംവകുപ്പിന്റെ സ്‌പെഷല്‍ ഫോഴ്‌സ് എത്തിയെങ്കിലും ഇവര്‍ക്ക് പുലിയെ പിടിക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ തിങ്ങിക്കൂടിയത് പ്രശ്‌നമാകുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയതോടെ വൈകീട്ട് ആറുമണിയോടെയാണ് ജില്ല കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പിന്നീട് കോഴിക്കോട് നിന്നും മയക്കു വെടി വിദഗ്ധന്‍ എത്തിയാണ് പുലിയെ മയക്കുവെടി വെച്ചത്.

Top