മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി…

മണ്ഡലകാലം ആരംഭിച്ചതിനു പിന്നാലെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി അ​മ്പ​തി​ലേ​റെ ക​ത്തു​ക​ളാ​ണ്​ സ​ന്നി​ധാ​ന​ത്തെ പോ​സ്​​റ്റ്​ ഒാ​ഫി​സി​ൽ വന്നത്‌. സ​ന്നി​ധാ​ന​ത്ത്​ മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ അ​യ്യ​പ്പ​​ന്റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പോ​സ്​​റ്റ്​ ഒാ​ഫി​സും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. മ​ക​ര​വി​ള​ക്കും ​പൂ​ജ​യും ക​ഴി​ഞ്ഞ്​ അയ്യപ്പന്‍മാര്‍ മ​ല​യി​റ​ങ്ങു​ന്ന​തോ​ടെ പോ​സ്​​റ്റ്​ ഒാ​ഫി​സ്​ പൂ​ട്ടി പോ​സ്​​റ്റ്​ മാ​സ്​​റ്റ​റും ജീ​വ​ന​ക്കാ​രും മ​ല​യി​റ​ങ്ങും. 33 വ​ർ​ഷ​മാ​യു​ള്ള പതിവ് കാഴ്ചയാണിത്. ഈ മണ്ഡലകാലത്ത്‌ പോ​സ്​​റ്റ്​ മാ​സ്​​റ്റ​റു​ടെ പേ​രും അ​യ്യ​പ്പ​ൻ എ​ന്നാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത്, വീ​ട്​ പാ​ലു​കാ​ച്ചിന്റെ അ​റി​യി​പ്പ്​ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളു​ടെ ക​ത്തു​ക​ൾ​ ആ​ദ്യം സ​ന്നി​ധാ​ന​ത്തേ​ക്ക്​ അ​യ​ക്കു​ന്നവരും ഈ കൂട്ടത്തിലുണ്ട്​​. വ​ഴി​പാ​ട്, നി​യ​മ​ന ഉ​ത്ത​ര​വിന്റെ പ​ക​ർ​പ്പ്​ തു​ട​ങ്ങി​യ​വ​യും വ​രും. ഇ​വ കൃ​ത്യ​മാ​യി ശേ​ഖ​രി​ച്ച്​ ക​ത്തു​ക​ൾ ന​ട​യി​ൽ വെ​ക്കും. സീ​സ​ണ​ല്ലാ​ത്ത​പ്പോ​ൾ പ​മ്പ​യി​ൽ സ്വീ​ക​രി​ച്ച്​ അ​യ്യ​പ്പ​​ന്റെ സീ​ൽ പ​തി​പ്പി​ച്ച്​ എ​ത്തി​ക്കും. മു​മ്പ്​ വ​ണ്ടി​പ്പെ​രി​യാ​ർ പോ​സ്​​റ്റ്​ ഒാ​ഫി​സി​ലാ​യി​രു​ന്നു ക​ത്തു​ക​ൾ വ​ന്നി​രു​ന്ന​ത്. ​അ​വി​ടെ​നി​ന്ന്​ കാ​ൽ​ന​ട​യാ​യി കാ​ന​ന​പാ​ത​യി​ലൂ​ടെ ഇ​വി​ടെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നുപതിവ്‌. ശ​ബ​രി​മ​ല​യി​ലെ പ​തി​നെ​ട്ടാം​പ​ടി​യു​ടെ മു​ദ്ര​യു​ള്ള ക​ത്തു​ക​ളാ​ണ്​ എ​ന്ന​താ​ണ്​ ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത. രാ​ജ്യ​ത്ത്​ മ​റ്റെ​വി​ടെ​യും ഇ​ത്ത​ര​ത്തി​ൽ ഒ​രു മു​ദ്ര​യി​ല്ല. മേ​ൽ​ശാ​ന്തി​യു​ടെ ​ഫോട്ടോ പ​തി​ച്ച സ്​​റ്റാ​മ്പ്​ ന​ൽ​കി​യാ​യി​രു​ന്നു ഉ​ദ്​​​ഘാ​ട​നം. 200 രൂ​പ അ​ട​ച്ചാ​ൽ ആ​ർ​ക്കും അ​വ​രു​ടെ ഫോട്ടോ പ​തി​ച്ച സ്​​റ്റാ​മ്പ്​ ല​ഭി​ക്കും എ​ന്ന​താ​ണ്​ ഇ​തി​​ന്റെ പ്ര​ത്യേ​ക​ത.

Latest
Widgets Magazine