ഞാന്‍ മൂന്ന് കെട്ടിയട്ടുണ്ട് മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ട്; ദിലീപിന് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍

കണ്ണൂര്‍: താന്‍ മൂന്ന് കെട്ടിയട്ടുണ്ടെങ്കില്‍ അത് നിയമപരമാണ്…മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ വിവാദ അഭിമുഖത്തില്‍ ബഷീറിനെ കുറിച്ചുള്ള പരാമര്‍ശത്തിനാണ് ഈ മറുപടി. ബഷീര്‍ ഒരേ സമയം മൂന്ന് ഭാര്യമാരെ കൈവശം വച്ചിരിക്കയാണെന്നായിരുന്നു ദിലീപ് ആരോപിച്ചത്.

ദിലീപുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും ഇന്നലേയും മിനിഞ്ഞാന്നും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ബഷീര്‍ പറഞ്ഞു. ഞാന്‍ ആരേയും വ്യക്തി ഹത്യ നടത്താറില്ല. ഇനിയും അത്തരത്തില്‍ വ്യക്തി വഹത്യക്ക് ഒരുങ്ങില്ലെന്നും ബഷീര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തീയറ്റര്‍ സമരം പരിഹരിച്ചതില്‍ ദിലീപ് ഇടപെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ലിബര്‍ട്ടി ബഷീറിന്റെ കുടുംബകാര്യം ദിലീപ് എടുത്തിട്ടത്. ലിബര്‍ട്ടി ബഷീറിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കകള്‍ ഇങ്ങനെയാണ്:

”ലിബര്‍ട്ടി ബഷീര്‍ക്കാ എന്നു പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച ആളാണ്. എനിക്ക് ബഷീര്‍ക്കയുമായി ഒരു പ്രശ്നവുമില്ല ഇപ്പോഴും. ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുന്ന സമയത്താണ് ലിബര്‍ട്ടി ബഷീര്‍ക്കയും വേണുവും എല്ലാവരും സംസാരിച്ചിരിക്കുന്നത് ഒരേ മാറ്ററാണെന്ന്. ബഷീര്‍ക്ക പറയുന്നത് ഞാന്‍ ബഷീര്‍ക്കയെ വിളിച്ചു, ഓന്റെ ആദ്യ ഭാര്യ, അതിങ്ങനെ ആയല്ലോ, ഓന്‍ രണ്ടാമത് കല്യാണം കഴിച്ചല്ലോ? ഇങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കയാണ്. അപ്പോള്‍ എന്നെ പറ്റി ഇങ്ങനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു.

ഞാനൊരു മര്യാദ എങ്കിലും കാണിച്ചിട്ടുണ്ട്. ഒരു ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് മറ്റൊരു വിവാഹം കഴിച്ചത്. ഇത് അങ്ങനെയുള്ള യാതൊരു കാര്യവും ചെയ്യാതെയാണ് രണ്ടും മൂന്നും വിവാഹം കഴിച്ചത്. ഇതേക്കുറിച്ച് ഞാനും ബഷീര്‍ക്കയോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് സ്നേഹമാമോ? അപ്പോ ആ ഇത്ത ഉണ്ടായിരുന്നില്ലേ? ഇതെല്ലാം നമുക്ക് ഇഷ്ടം വരുമ്പോ അവരെ വിഷമിപ്പിക്കാന്‍ പാടില്ലല്ലോ? അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് എത്ര ചങ്കാണപ്പാ?. ഇതൊക്കെ ചോദിച്ച് ഞാന്‍ അദ്ദേഹത്തെ കളിയാക്കിയതാണ്.”

ഇപ്പോഴും ലിബര്‍ട്ടി ബഷീറുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നം ദിലീപ് വ്യക്തമാക്കി. എന്റെ ചോറായിട്ടുള്ള സിനിമ. ആ സിനിമ എടുക്കുന്നവര്‍ക്ക് ഒരു വാല്യു ഇല്ലെന്ന് വന്ന ഘട്ടത്തിലാണ് സിനിമാ സമരത്തിന്‍ താന്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. പല ആള്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ ഇടപെട്ടത്.

അല്ലാതെ ആരെയെങ്കിലും കരിവാരിതേക്കാന്‍ വേണ്ടിയല്ല. എന്നാല്‍, ഇതിന്റെ പേരിലും തനിക്ക് വ്യക്തിപരമായ പ്രശ്നമുണ്ടായി. സിനിമയില്‍ സമരം ഉണ്ടാകരുത് എന്ന് ധരിക്കുന്നവരും ഉണ്ടാകാന്‍ ഇടയാക്കി. തന്റെ സിനിമാ തീയറ്ററായ ഡി സിനിമാസില്‍ ടിക്കറ്റിന് കൊള്ള ഈടാക്കുന്നു എന്ന വാര്‍ത്ത വന്നതും ഒരു ആസൂത്രണത്തിന്റെ ഭാഗമായാണ്. നമ്മള്‍ 16 കോടിയോളം മുടക്കിയാണ് നിര്‍മ്മിച്ചത്. അതില്‍ നിന്നും വരുമാനമൊന്നും ലഭിച്ചിട്ടില്ലെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു.

Top