കസ്റ്റഡിയിലുള്ളത് ലഹരിസംഘാംഗങ്ങൾ, അവർ ലിഗയെ കണ്ടിരുന്നു: യോഗാപരിശീലകന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം:ലീഗയുടെ കൊലപാതകത്തിൽ അൻവേഷണം നടത്തുന്നതിപ്പോൾ കസ്റ്റഡിയിൽ നാലുപേറീ കേന്ദ്രീകരിച്ചാണ് .പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്മാർ ഉൾപ്പെടെ നാലുപേരാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളത്. ഇവരെല്ലാം ഒട്ടേറെ അടിപിടിക്കേസുകളിൽ പ്രതികളുമാണ്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെയും മൊഴികൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നു പൊലീസ് പറഞ്ഞു. സംഭവദിവസം ഇവർ ഉണ്ടായിരുന്നുവെന്നു പറഞ്ഞ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൊഴികൾ കളവാണെന്നു ബോധ്യപ്പെട്ടു. പക്ഷേ ഇവർക്കെതിരെ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ ആ നിലയ്ക്കുള്ള ചോദ്യം ചെയ്യൽ നടന്നിട്ടില്ല.

പൊലീസ് നിഗമനം ഇങ്ങനെയാണ് .ലിഗയുടെ കൊലപാതകത്തെക്കുറിച്ചു പൊലീസിന്റെ നിഗമനം: കോവളം ബീച്ചിൽ എത്തിയ ലിഗ അവിടെ ഉണ്ടായിരുന്ന അനധികൃത യോഗ പരിശീലകനുമായി സംസാരിച്ചു. ആരുമായും വേഗത്തിൽ സൗഹൃദത്തിലാകുന്ന ലിഗയെ ഇയാൾ പാട്ടിലാക്കി. രണ്ടു സൃഹൃത്തുക്കളെയും ഒപ്പം കൂട്ടി ഫൈബർ ബോട്ടിലോ കടത്തുവള്ളത്തിലോ ഇയാൾ ലിഗയെ ചേന്തിലക്കരിയിൽ എത്തിച്ചിരിക്കണം. അവിടെവച്ചു സംഘം മദ്യപിച്ചു. ലിഗ ഒപ്പം കൂടിയില്ല. ഇതിനിടെ ലിഗയ്ക്കു നേരെ ആക്രമണ ശ്രമമുണ്ടായി. ചെറുത്ത ലിഗ പ്രത്യാക്രമണം നടത്തി.4

രോഷാകുലരായ സംഘം ലിഗയെ തള്ളിയിട്ടശേഷം കഴുത്തിൽ ചവിട്ടിയപ്പോൾ മരിച്ചതാകാം. മൃതാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു മരണം ഉറപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്നു വരുത്താൻ തീരുമാനിച്ചു. കെട്ടിത്തൂക്കുന്നതിനിടെ താഴേക്കു വീണതാകാമെന്നും കരുതുന്നു. മൃതദേഹം തലകീഴായാണു കിടന്നിരുന്നത്. അതിനാൽ മരിച്ച ശേഷമാകാം താഴെ വീണതെന്നും കരുതുന്നു. മരത്തിന്റെ കൊമ്പും മറ്റും പരിശോധിച്ചതിലൂടെയാണു കെട്ടിത്തൂക്കാൻ ശ്രമിച്ചുവെന്ന സംശയം ബലപ്പെട്ടത്.

അതേസമയം   വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ ലഹരിസംഘാംഗങ്ങളുടെ പങ്ക് െവളിപ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യോഗാപരിശീലകന്‍ അനില്‍കുമാർ. കസ്റ്റഡിയിലുള്ള നാലു പേര്‍ ലിഗയെ കണ്ടിരുന്നതായി തന്നോടു പറഞ്ഞിട്ടുണ്ടെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ലിഗയുടെ മൃതദേഹം കണ്ട കാട് ഇവരുടെ താവളമാണെന്നും അനില്‍കുമാര്‍ കൂട്ടിച്ചേർത്തു.

ലിഗയുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസം ചോദ്യം ചെയ്തയാളാണ് യോഗാപരിശീലകനായ പാറവിള സ്വദേശി അനില്‍കുമാര്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പൊലീസ് വിട്ടതിനു പിന്നാലെയാണു കുറ്റം നിഷേധിച്ച് രംഗത്ത് എത്തിയത് . പൊലീസ് കസ്റ്റ‍ഡിയിലുള്ള നാലുപേരും സുഹൃത്തുക്കളാണ്. അവർ ലിഗയെ നേരത്തെ കണ്ടിട്ടുണ്ടെന്നും അനിൽ കുമാർ പറയുന്നു. അതേസമയം, ലിഗയെ കാണാതായ ദിവസം താൻ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നുവെന്നും അനിൽ വ്യക്തമാക്കി

Latest