ലിഗയെ മയക്കുമരുന്നു നല്‍കി പീഢിപ്പിച്ചു!.. കാമ ദാഹം തീരാതെ വന്നപ്പോൾ വീണ്ടും പീഡനത്തിനിരയാക്കാൻ ശ്രമം;എതിർത്ത ലീഗെയെ കഴുത്തൊടിച്ച് കൊന്നു നിർണ്ണായകമായ കുറ്റ സമ്മത മൊഴി പുറത്ത്.

കൊച്ചി: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. കസ്റ്റഡിയിലുള്ള ഉമേഷ് മുഖ്യ പ്രതിഎന്ന പോലീസ്. ഇയാൾ മറ്റു സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നു. ഉമേഷിനോടൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന ഉദയനെയും അറസ്റ്റ് ചെയ്യും. ലിഗയുടെ മൃതദേഹം ഇന്ന് ശാന്തി കവാടത്തിൽ ഇന്ന് സംസാകാരിക്കാനിരിക്കെ നിർണ്ണായക നീക്കവുമായി പോലീസ്. വ്യക്തമായ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ ലിഗയെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ലോകത്തിനു മുൻപിൽ നാണംകെട്ട കേരള പോലീസിന് അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് നൽകുന്നത്.

ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഇത് തെളിവുകള്‍ കൂടുതല്‍ ബലപ്പെടുത്താന്‍ സഹായിക്കുമെന്ന് പൊലീസ് പറഞ്ഞു.ഇതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ലിഗയുടെ സംസ്‌കാരത്തിനുമുമ്പ് അറസ്റ്റ് രേഖപ്പെടുത്തും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഇന്നു രാവിലെയാണ് ലിഗയുടെ സംസ്‌കാരം. ഇതിന് മുമ്പ് അറസ്റ്റ് രേഖപ്പെടുത്താനാണ് ശ്രമിക്കുന്നത്.

പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. കഴുത്തുഞെരിച്ചാണു കൊലപ്പെടുത്തിയതെന്നും ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നുമാണു മൊഴി. മയക്കുമരുന്നു നല്‍കി ലിഗയെ പീഡിപ്പിച്ചെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നും പ്രതികള്‍ സമ്മതിച്ചു. ഇതിനിടെ നടന്ന ബലപ്രയോഗത്തിനിടെയാണ് ലിഗ മരിക്കുന്നത്.

പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്. ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചെങ്കിലും അവ കൂട്ടിയിണക്കാന്‍ വൈകിയതാണ് അറസ്റ്റ് നീട്ടിയത്. ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും.

തുടക്കത്തില്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്ന മൊഴികളാണ് പിടിയിലായവര്‍ നല്‍കിയത്. ലിഗയെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഇവര്‍ പിന്നീട് മൃതദേഹം കണ്ടെന്നു തിരുത്തി. ബോട്ടിങ്ങിനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപൊയതെന്ന് ഉദയന്‍ സമ്മതിച്ചിരുന്നു.
ലിഗ രണ്ടുദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഉമേഷും ഉദയനും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ലിഗയുടെ കൈയിലുള്ള പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപാതകം നടക്കാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

കാണാതായ അന്നുതന്നെ ലിഗയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഉമേഷിന്‍റെയും ഉദയന്‍റെയും അറസ്റ്റ് ഉടന്‍ ലി​ഗ​യു​ടെ സം​സ്കാ​രംശാന്തി കവാടത്തിൽ .കസ്റ്റഡിയിലുള്ള രണ്ടു പേര്‍ കുറ്റം സമ്മതിച്ചതായി സൂചന; അറസ്റ്റ് ഉടന്‍ പ്രകൃതിഭംഗി കാണിക്കാൻ കൂട്ടിക്കൊണ്ടുപോയി കൊലയാളികൾ ലിഗയോട് ആവശ്യപ്പെട്ടത് ലൈംഗിക ബന്ധം.എന്നെ കൊല്ലരുതേ എന്ന് കേണപേക്ഷിച്ചു !..ലിഗയുടെ മരണത്തില്‍ ഞെട്ടിക്കുന്ന മൊഴികള്‍ ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പൊലീസ് വേട്ടയാടുന്നു.സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും കയറിയിറങ്ങുന്നു-അശ്വതി ജ്വാല ലീഗക്ക് നേരെ ബലാല്‍സംഗം നടന്നിരുന്നോ എന്ന് കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല.കൊന്നത് ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് ! കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് തരുണാസ്ഥികള്‍ പൊട്ടി
Latest
Widgets Magazine