എട്ട് വര്‍ഷം ഒന്നിച്ച് കൂട്ടില്‍ കഴിഞ്ഞ പെണ്‍ സിംഹം ആണ്‍ സിംഹത്തെ കൊലപ്പെടുത്തി; കാരണം അറിയാതെ മൃഗശാല അധികൃതര്‍

എട്ട് വര്‍ഷം ഒന്നിച്ച് ഒരു കൂട്ടില്‍ കഴിഞ്ഞ ശേഷം പെണ്‍സിംഹം ആണ്‍സിംഹത്തെ കൊലപ്പെടുത്തി. യുഎസിലെ മൃഗശാലയിലാണ് സംഭവമുണ്ടായത്. എന്താണ് ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്ന് മൃഗശാല അധികൃതര്‍ക്ക് മനസിലായിട്ടില്ല.

ഏറ്റുമുട്ടത്തില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റാണ് ആണ്‍ സിംഹം കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. കൂട്ടില്‍ നിന്ന് അസാധാരണമായ ഗര്‍ജനം കേട്ട് എത്തിയ ജീവനക്കാരാണ് 12 വയസുകാരിയായ പെണ്‍സിംഹം സൂരിയും 10 വയസുകാരനായ ആണ്‍സിംഹം ന്യാക്കും തമ്മില്‍ ഏറ്റുമുട്ടുന്നത് കണ്ടത്.

ന്യാക്കിന്റെ കഴുത്തില്‍ കടിച്ച് പിടിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊല. ഇവരുടെ മൂന്ന് വയസുള്ള മകള്‍ ഈ സമയം കൂടിന് വെളിയിലെ മറ്റൊരു കൂട്ടിലായിരുന്നു.

Latest